Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Price

ഹോര്‍മുസ് തുറക്കാന്‍ കരാര്‍ ഉടന്‍; പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് നേതൃത്വം, എണ്ണവില താഴോട്ട്


വാഷിംഗ്ടണ്‍ ഡിസി:ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാനുമായി കരാര്‍ ഉണ്ടാക്കാന്‍ സാധിച്ചേക്കുമെന്ന് അമേരിക്കന്‍ നേതൃത്വം പറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിയാന്‍ സഹായിച്ചു.
സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് എന്നിവരാണ് ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നു പറഞ്ഞത്. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചു ശതമാനം ഇടിഞ്ഞ് വീപ്പയ്ക്ക് 80 ഡോളറിനു താഴെയായി.
ഗള്‍ഫില്‍നിന്ന് ലോകവിപണിയിലേക്ക് എണ്ണയെത്തുന്ന ഹോര്‍മുസിലൂടെ ഈ ആഴ്ചതന്നെ കപ്പല്‍ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്നാണ് ഇരുവരും സൂചിപ്പിച്ചത്.
ഇറാനുമായുള്ള ധാരണ അന്തിമ ഘട്ടത്തിലായില്ല എങ്കിലും ഉടന്‍ ഉണ്ടായേക്കുമെന്നാണ് റൂബിയോ പറഞ്ഞത്. ഹോര്‍മുസ് തുറക്കാനുള്ള കരാര്‍ ബുധനാഴ്ചയ്ക്കുള്ളിലുണ്ടായേക്കുമൈന്ന് സ്‌കോട്ട് ബസന്റും പ്രതീക്ഷ പ്രകടിപ്പിച്ചു.

 

Latest News

Corehub Up