Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Old Building

Kozhikode

നൂ​റ് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ഉ​ട​ൻ പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: തെ​ക്കെ​പു​റം വെ​സ്റ്റ് ക​ല്ലാ​യി കു​ണ്ടു​ങ്ങ​ൽ എണ്ണപ്പാടം റോ​ഡി​ന് സ​മീ​പ​ത്തെ നൂ​റ് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​പ​ക​ട ഭീ​ഷ​ണി​യാ​യ കെട്ടിടം ഉ​ട​ൻ പോ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന് പീ​പ്പി​ൾ​സ് ആ​ക്ഷ​ൻ ഗ്രൂ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.​

ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ വ​കു​പ്പു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ഇ​തു​വ​ഴി​യു​ള്ള റോ​ഡ് അ​ട​ച്ചു. ദി​നം പ്ര​തി നി​ര​വ​ധി​പേ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​റോ​ഡാ​ണി​തെ​ന്ന് ആ​ക്ഷ​ൻ ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ യൂ​ന​സ് പ​ര​പ്പി​ലും എം.​എ​സ്. മെ​ഹ​ബൂ​ബും ചൂ​ണ്ടി​ക്കാ​ട്ടി.​മേ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Latest News

Corehub Up