കോഴിക്കോട്: തെക്കെപുറം വെസ്റ്റ് കല്ലായി കുണ്ടുങ്ങൽ എണ്ണപ്പാടം റോഡിന് സമീപത്തെ നൂറ് വർഷം പഴക്കമുള്ള അപകട ഭീഷണിയായ കെട്ടിടം ഉടൻ പോളിച്ച് നീക്കണമെന്ന് പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജില്ലാ കളക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. തുടർന്ന് വിവിധ വകുപ്പുകൾ പരിശോധന നടത്തിയിട്ടും തുടര്‍ നടപടികളായിട്ടില്ല. കഴിഞ്ഞ ദിവസം പോലീസ് ഇതുവഴിയുള്ള റോഡ് അടച്ചു. ദിനം പ്രതി നിരവധിപേര്‍ ആശ്രയിക്കുന്നറോഡാണിതെന്ന് ആക്ഷൻ ഗ്രൂപ്പ് ഭാരവാഹികളായ യൂനസ് പരപ്പിലും എം.എസ്. മെഹബൂബും ചൂണ്ടിക്കാട്ടി.മേയർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
Tags : nattu vishesham old building demolished immediately