തിരുവല്ല: മുതിർന്ന തലമുറ അനുഭവത്തിന്റെയും അറിവിന്റെയും മേഖലകളിൽ സമൂഹത്തിന്റെ സർവകലാശാലകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ കേന്ദ്ര വാർഷിക സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തലമുറകൾക്ക് മാർഗനിർദേശകർ ആയവർക്ക് വിരമിക്കലില്ല, ശൈലിയിൽ മാറ്റങ്ങൾ വന്നേക്കാം. വിമർശനത്തെക്കാൾ അനുഗ്രഹത്തിന്റെ വക്താക്കളാണ് മുതിർന്നവരെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
വികാരി ജനറാൾ റവ. തോമസ് കെ.ജേക്കബ് ധ്യാനപ്രസംഗം നടത്തി. സെക്രട്ടറി പ്രഫ. ഏബ്രഹാം ജോസഫ് അവതരിപ്പിച്ച ഭരണഘടനാ ഭേദഗതികളും വാർഷിക റിപ്പോർട്ടും യോഗം അംഗീകരിച്ചു. ട്രഷറർ ജേക്കബ് ജോർജ് വാർഷിക വരവ്-ചെലവ് കണക്കും ബജറ്റും അവതരിപ്പിച്ചു.
റവ. പി.ടി. ജേക്കബ്, ഏബ്രഹാം വർഗീസ്, പി.ജോൺ തോമസ്, പി.സി. തോമസ്, സജി മുക്കരണത്ത് എന്നിവർ പ്രസംഗിച്ചു.