x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​തി​ർ​ന്ന ത​ല​മു​റ അ​നു​ഭ​വ​ത്തി​ന്‍റെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ; മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത

വെബ് ഡെസ്ക്
Published: September 17, 2026 10:58 PM IST | Updated: September 17, 2026 10:58 PM IST

മാ​ർ​ത്തോ​മ്മാ സ​ഭ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് കേ​ന്ദ്ര വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​സം​ഗി​ക്കു​ന്നു.

തി​രു​വ​ല്ല: മു​തി​ർ​ന്ന ത​ല​മു​റ അ​നു​ഭ​വ​ത്തി​ന്‍റെ​യും അ​റി​വി​ന്‍റെ​യും മേ​ഖ​ല​ക​ളി​ൽ സ​മൂ​ഹ​ത്തി​ന്‍റെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ന്ന് ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മ്മാ സ​ഭ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ കേ​ന്ദ്ര വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​ല​മു​റ​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ക​ർ ആ​യ​വ​ർ​ക്ക് വി​ര​മി​ക്ക​ലി​ല്ല, ശൈ​ലി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നേ​ക്കാം. വി​മ​ർ​ശ​ന​ത്തെ​ക്കാ​ൾ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ണ് മു​തി​ർ​ന്ന​വ​രെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​കാ​രി ജ​ന​റാ​ൾ റ​വ. തോ​മ​സ് കെ.​ജേ​ക്ക​ബ് ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി പ്ര​ഫ. ഏ​ബ്ര​ഹാം ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും യോ​ഗം അം​ഗീ​ക​രി​ച്ചു. ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ർ​ജ്‌ വാ​ർ​ഷി​ക വ​ര​വ്-​ചെ​ല​വ് ക​ണ​ക്കും ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു.

റ​വ. പി.​ടി. ജേ​ക്ക​ബ്, ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, പി.​ജോ​ൺ തോ​മ​സ്, പി.​സി. തോ​മ​സ്, സ​ജി മു​ക്ക​ര​ണ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham older generation Mar Thoma Metropolitan

Recent News

Corehub Up