Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Thoma Metropolitan

Pathanamthitta

ശു​ചീ​ക​ര​ണപ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​ര്‍: മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത


തി​രു​വ​ല്ല: സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഹി​ക്കു​ന്ന പ​ങ്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​വ​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ മാ​ലാ​ഖ​മാ​രാ​ണെ​ന്നും ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത.

മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ നി​ര​ണം- മാ​രാ​മ​ണ്‍ ഭ​ദ്രാ​സ​ന വ​നി​താ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്‌​നേ​ഹ​കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന​ങ്ങ​ളെ സ​മൂ​ഹം ആ​ദ​രി​ക്കു​ക​യും അ​ര്‍​ഹ​മാ​യ അം​ഗീ​കാ​ര​വും മ​തി​യാ​യ പ്ര​തി​ഫ​ല​വും ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഹ്വാ​നം ചെ​യ്തു.

തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വ​നി​താ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ആ​ദ​രി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ള്‍ മെ​ത്രാ​പ്പോ​ലീ​ത്ത വി​ത​ര​ണം ചെ​യ്തു.

സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​സ്റ്റി​ന ത​ങ്കം തോ​മ​സ് മാ​ന​സി​കാ​രോ​ഗ്യ​വും വൈ​കാ​രി​ക ക്ഷേ​മ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ബി​ജു കെ. ​ജോ​ര്‍​ജ്, റ​വ. ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ആ​നി മി​നി തോ​മ​സ്, സ്‌​നേ​ഹ പ്ര​ഭ തോ​മ​സ്, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ര്‍ ബി​നു ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up