സ്നേഹകൂട്ടായ്മ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: സമൂഹത്തിന്റെ ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുന്നതില്‍ ശുചീകരണ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും അവര്‍ സമൂഹത്തിന്റെ യഥാര്‍ഥ മാലാഖമാരാണെന്നും ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ നിരണം- മാരാമണ്‍ ഭദ്രാസന വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയില്‍ സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശുചീകരണ തൊഴിലാളികളുടെ സേവനങ്ങളെ സമൂഹം ആദരിക്കുകയും അര്‍ഹമായ അംഗീകാരവും മതിയായ പ്രതിഫലവും ഉറപ്പാക്കുകയും വേണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
തിരുവല്ല നഗരസഭയിലെ ഹരിതകര്‍മസേനാംഗങ്ങളെയും താലൂക്ക് ആശുപത്രിയിലെ വനിതാ ശുചീകരണ തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. ആദരിക്കപ്പെട്ടവര്‍ക്ക് ഭദ്രാസനത്തിന്റെ ഉപഹാരങ്ങള്‍ മെത്രാപ്പോലീത്ത വിതരണം ചെയ്തു.
സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഡയറക്ടര്‍ ജസ്റ്റിന തങ്കം തോമസ് മാനസികാരോഗ്യവും വൈകാരിക ക്ഷേമവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഭദ്രാസന സെക്രട്ടറി റവ. ബിജു കെ. ജോര്‍ജ്, റവ. ജോര്‍ജ് ഏബ്രഹാം, ആനി മിനി തോമസ്, സ്നേഹ പ്രഭ തോമസ്, ഭദ്രാസന ട്രഷറാര്‍ ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Mar Thoma Metropolitan Metropolitan NattuVishesham DistrictNews