കാസര്‍ഗോഡ്: ട്രെയിനിലെ ഡിസബിലിറ്റി കോച്ചില്‍ കയറി കാഴ്ചപരിമിതിയുള്ള കാസര്‍ഗോഡ് സ്വദേശിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കര്‍ണാടക സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു. കുടക് ഹൊസൂറിലെ അയ്യപ്പ (23) ആണു പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ മുംബൈയിലേക്കുള്ള അവധിക്കാല സ്പെഷല്‍ ട്രെയിനിലാണ് അക്രമം നടന്നത്.ആലുവയില്നിന്നാണു സ്ത്രീയും മകനും ട്രെയിനില്‍ കയറിയത്. കണ്ണൂര്‍ വരെ കോച്ചില്‍ മറ്റു യാത്രക്കാരുണ്ടായിരുന്നു. ട്രെയിന്‍ സ്റ്റേഷന് വിട്ടപ്പോള്‍ പ്രതി ഡിസബിലിറ്റി കോച്ചില്‍ ഓടിക്കയറുകയായിരുന്നു.ഭയന്ന സ്ത്രീ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അക്രമിയെ പൊലിസും ആര്‍പിഎഫും ചേര്‍ന്ന് പിടികൂടി.