Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onions

Family Health

ഫാസ്റ്റ് ഫുഡിലെ ഉള്ളിയെക്കുറിച്ച് ഇതുകൂടി അറിയണം...

ത​യാ​റാ​ക്കി പെ​ട്ടെ​ന്നു ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ​മാ​ണ് ഫാ​സ്റ്റ് ഫു​ഡ്. ബ​ർ​ഗ​റും മ​റ്റും ത​യാ​റാ​ക്കി ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​നു പു​റ​ത്തി​രു​ന്നാ​ൽ ചീ​ത്ത​യാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​ഴ​കി​യ ബ​ർ​ഗ​ർ ക​ഴി​ക്ക​രു​ത്. അ​തി​നു​ള​ളി​ൽ വ​യ്ക്കു​ന്ന ഉ​ള​ളി പെ​ട്ടെന്നു കേ​ടാ​കാ​നി​ട​യു​ണ്ട്.
അ​തി​ന​ക​ത്തു വ​ച്ചി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും മ​സാ​ല​ക്കൂ​ട്ടും ചേ​ർ​ന്ന സ്റ്റ​ഫിം​ഗ് കേ​ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​നി പ​ഫ്സി​ന്‍റെ കാ​ര്യ​മെ​ടു​ക്കാം. അ​തി​ന​ക​ത്തു നി​റ​ച്ചി​രി​ക്കു​ന്ന മ​സാ​ല​ക്കൂ​ട്ട് പെ​ട്ടെ​ന്നു ചീ​ത്ത​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​ന​ക​ത്തു വ​യ്ക്കു​ന്ന ഉ​ള​ളി, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും വേ​ഗം കേ​ടാ​കു​ന്നു.

ഉള്ളി അരിഞ്ഞുവച്ചാൽ സംഭവിക്കുന്നത്....

ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​യ ഉ​ള്ളി​(സവാള)യെ​ക്കു​റി​ച്ചു ചി​ല​ത്. ഏ​തു​ത​രം ഉ​ള്ളി​യാ​ണെ​ങ്കി​ലും അ​രി​ഞ്ഞു​വ​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​തി​ൽ ബാ​ക്ടീ​രി​യ​സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഉ​ള്ളി വ​യ​ട്ടി​യ​താ​ണെ​ങ്കി​ലും ക​ഥ മാ​റി​ല്ല. ചു​റ്റു​പാ​ടു​മു​ള​ള രോ​ഗാ​ണു​ക്ക​ളെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള അ​ന​ന്യ​മാ​യ ശേ​ഷി ഉ​ള്ളി​ക്കു​ണ്ട്. ചെ​ങ്ക​ണ്ണു​ണ്ടാ​കു​ന്പോ​ൾ അ​ടു​ക്ക​ള​യി​ലും മ​റ്റും ഉ​ള്ളി മു​റി​ച്ചു​വ​ച്ചാ​ൽ രോ​ഗാ​ണു​വ്യാ​പ​നം ചെ​റു​ക്കാ​മെ​ന്നു കേ​ട്ടി​ട്ടി​ല്ലേ. രോ​ഗാ​ണു​ക്ക​ളെ(​വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും) ആ​ക​ർ​ഷി​ച്ചു ത​ന്നി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നു​ള​ള ഉ​ള്ളി​യു​ടെ ശേ​ഷി അ​പാ​ര​മാ​ണ്.

ഉ​ള്ളി അ​രി​യേ​ണ്ട​ത് എ​പ്പോ​ൾ?

സാ​ല​ഡു​ക​ളി​ൽ ഉ​ള്ളി​യും മ​റ്റും അ​രി​ഞ്ഞു ചേ​ർ​ക്കാ​റു​ണ്ട്. അ​ധി​ക​നേ​രം ഉ​ള്ളി അ​രി​ഞ്ഞു തു​റ​ന്നു വ​യ്ക്കു​ന്ന​തും അ​പ​ക​ടം. വി​ള​ന്പു​ന്ന​തി​നു തൊ​ട്ടു​മു​ന്പു മാ​ത്ര​മേ ഉ​ള്ളി അ​രി​ഞ്ഞു ചേ​ർ​ക്കാ​ൻ പാ​ടുള്ളൂ. ​ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​റൊ​ക്കെ പു​റ​ത്തി​രി​ക്കാ​ൻ പാ​ടി​ല്ല. അ​ത് ഉ​ണ്ടാ​ക്കി​യാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ ക​ഴി​ക്ക​ണം. ക​ഴി​ക്കു​ന്ന സ​മ​യ​ത്തു മാ​ത്ര​മേ സാ​ല​ഡ് ഉ​ണ്ടാ​ക്കി വ​യ്ക്കാ​ൻ പാ​ടു​ള്ളൂ. അ​ല്ലെ​ങ്കി​ൽ അ​തു ഫ്രി​ഡ്ജി​ൽ വ​ച്ചു ത​ണു​പ്പി​ച്ചു സൂ​ക്ഷി​ക്ക​ണം.

സാ​ല​ഡി​നു​ള്ള പ​ച്ച​ക്ക​റി​ക​ൾ...

ഏ​തു പ​ച്ച​ക്ക​റി​യും സാ​ധാ​ര​ണ റൂം ​താ​പ​നി​ല​യി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​തി​ൽ ബാ​ക്ടീ​രീ​യ ക​ട​ന്നു​കൂ​ടാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സാ​ല​ഡി​നു​ള​ള പ​ച്ച​ക്ക​റി​ക​ൾ നേ​ര​ത്തേ മു​റി​ച്ചാ​ൽ അ​തു ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ക. വി​ള​ന്പാ​ൻ നേ​രം മാ​ത്രം പു​റ​ത്തേ​ടു​ക്കു​ക. ഒ​ന്നു​കി​ൽ ത​ണു​പ്പി​ച്ചു വ​യ്ക്കു​ക. അ​ല്ലെ​ങ്കി​ൽ ചൂ​ടാ​ക്കി വ​യ്ക്കു​ക. ആ​റ് ഡി​ഗ്രി​ക്കും 60 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​ണു ഡെ​യി​ഞ്ച​ർ സോ​ണ്‍. ഈ ​താ​പ​നി​ല​ക​ൾ​ക്കി​ട​യി​ൽ സൂ​ക്ഷി​ക്കു​ന്ന ഭ​ക്ഷ​ണം ചീ​ത്ത​യാ​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Latest News

Corehub Up