പ്രതീകാത്മകചിത്രം
തയാറാക്കി പെട്ടെന്നു കഴിക്കേണ്ട ഭക്ഷണമാണ് ഫാസ്റ്റ് ഫുഡ്. ബർഗറും മറ്റും തയാറാക്കി ഒന്നുരണ്ടു മണിക്കൂർ ഫ്രിഡ്ജിനു പുറത്തിരുന്നാൽ ചീത്തയാകാൻ സാധ്യത കൂടുതലാണ്. പഴകിയ ബർഗർ കഴിക്കരുത്. അതിനുളളിൽ വയ്ക്കുന്ന ഉളളി പെട്ടെന്നു കേടാകാനിടയുണ്ട്.
അതിനകത്തു വച്ചിരിക്കുന്ന പച്ചക്കറികളും മസാലക്കൂട്ടും ചേർന്ന സ്റ്റഫിംഗ് കേടാകാൻ സാധ്യതയുണ്ട്. ഇനി പഫ്സിന്റെ കാര്യമെടുക്കാം. അതിനകത്തു നിറച്ചിരിക്കുന്ന മസാലക്കൂട്ട് പെട്ടെന്നു ചീത്തയാകാൻ സാധ്യതയുണ്ട്. അതിനകത്തു വയ്ക്കുന്ന ഉളളി, പച്ചക്കറികൾ എന്നിവയും വേഗം കേടാകുന്നു.
ഉള്ളി അരിഞ്ഞുവച്ചാൽ സംഭവിക്കുന്നത്....
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളി(സവാള)യെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയസാന്നിധ്യമുണ്ടാകും. ഉള്ളി വയട്ടിയതാണെങ്കിലും കഥ മാറില്ല. ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉള്ളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉള്ളി മുറിച്ചുവച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉള്ളിയുടെ ശേഷി അപാരമാണ്.
ഉള്ളി അരിയേണ്ടത് എപ്പോൾ?
സാലഡുകളിൽ ഉള്ളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. അധികനേരം ഉള്ളി അരിഞ്ഞു തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്‍പു മാത്രമേ ഉള്ളി അരിഞ്ഞു ചേർക്കാൻ പാടുള്ളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.
സാലഡിനുള്ള പച്ചക്കറികൾ...
ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത കൂടുതലാണ്. സാലഡിനുളള പച്ചക്കറികൾ നേരത്തേ മുറിച്ചാൽ അതു ഫ്രിഡ്ജിൽ സൂക്ഷിക്കുക. വിളന്പാൻ നേരം മാത്രം പുറത്തേടുക്കുക. ഒന്നുകിൽ തണുപ്പിച്ചു വയ്ക്കുക. അല്ലെങ്കിൽ ചൂടാക്കി വയ്ക്കുക. ആറ് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണു ഡെയിഞ്ചർ സോണ്‍. ഈ താപനിലകൾക്കിടയിൽ സൂക്ഷിക്കുന്ന ഭക്ഷണം ചീത്തയാകാനുളള സാധ്യത കൂടുതലാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Tags : onions in fast food. onions Fast food Healthy Food Food safety