പ്രതീകാത്മകചിത്രം
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുന്നതാണ് സ്ട്രോക്ക്.
സ്ട്രോക്ക് വന്നാൽ എന്തു ചെയ്യരുത്?
- ലക്ഷണങ്ങൾ തനിയെ മാറുമെന്ന് കരുതി കാത്തിരിക്കരുത്.
- രോഗിയെ ഉറങ്ങാൻ അനുവദിച്ച് സമയം പാഴാക്കരുത്.
- വെള്ളമോ ഭക്ഷണമോ ഗുളികകളോ വായിലൂടെ നൽകരുത്.
- ഡോക്ടറുടെ നിർദേശമില്ലാതെ ആസ്പിരിൻ നൽകരുത്. രക്തസ്രാവം മൂലമുള്ള സ്ട്രോക്കിൽ അത് അപകടകരമാകാം.
- മുഖത്ത് വെള്ളമൊഴിക്കുകയോ ശക്തമായി കുലുക്കുകയോ ചെയ്യരുത്.
- കൈകാലുകൾ തിരുമ്മുന്നതും എണ്ണ പുരട്ടുന്നതും ചികിത്സയല്ല.
- രക്തസമ്മർദം സ്വയം കുറയ്ക്കാൻ ശ്രമിക്കരുത്.
- രോഗിയെ സ്വന്തം വാഹനമോടിക്കാൻ അനുവദിക്കരുത്.
ഓർക്കുക, വീട്ടുവൈദ്യവും കാത്തിരിപ്പും നഷ്ടപ്പെടുത്തുന്നത് തലച്ചോറിനെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ്!
# ചികിത്സയിൽ പ്രതീക്ഷയുണ്ടോ?
തീർച്ചയായും!
ചില രോഗികളിൽ ആദ്യത്തെ നാലര മണിക്കൂറിനുള്ളിൽ രക്തക്കട്ട അലിയിക്കുന്ന മരുന്നുകൾ ( Thrombolysis) നൽകാം.
തിരഞ്ഞെടുക്കപ്പെട്ട രോഗികളിൽ രക്തക്കട്ട നീക്കംചെയ്യുന്ന ചികിത്സ
( Thrombectomy) ഇരുപത്തിനാല് മണിക്കൂർ വരെയും പ്രയോജനപ്പെട്ടേക്കാം.
എന്നാൽ എല്ലാവർക്കും ഈ ചികിത്സകൾ അനുയോജ്യമല്ല. പരിശോധനയും തലച്ചോറിന്‍റെ സ്കാനിംഗും അനിവാര്യമാണ്. അതുകൊണ്ട് ചികിത്സയ്ക്കുള്ള സമയപരിധി അവസാനിക്കുന്നതുവരെ കാത്തിരിക്കരുത്!
# ഓർക്കുക... സ്ട്രോക്കിൽ സമയം വെറും സമയമല്ല. അത് തലച്ചോറാണ്. അത് ജീവിതമാണ്!
സ്ട്രോക്ക് വന്ന ഒരാൾക്ക് വീണ്ടും നടക്കാനാകുമോ? സംസാരിക്കാനാകുമോ? സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനാകുമോ?
അതിന്‍റെ ഉത്തരം ചിലപ്പോൾ നമ്മൾ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും!
നിങ്ങളുടെ മുന്നിൽ ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീണാൽ നിങ്ങൾ ആദ്യം ചെയ്യുന്നത് എന്തായിരിക്കും? വെള്ളം കൊടുക്കുമോ? മുഖത്ത് തട്ടുമോ? കുറച്ചുനേരം കാത്തിരിക്കുമോ? അതോ ഉടൻ വൈദ്യസഹായം തേടുമോ?
സ്ട്രോക്കിൽ ഓരോ മിനിറ്റും നിർണായകം! സമയോചിതമായ ഒരു തീരുമാനം ഒരു ജീവനും ഒരു കുടുംബത്തിന്‍റെ ഭാവിയും രക്ഷിച്ചേക്കാം!
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Tags : What should you avoid doing in the event of a stroke? stroke treatment HealthNews