വൈപ്പിൻ: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിനിരയായ മുളവുകാട് പൊന്നാരിമംഗം സ്വദേശിയായ 32കാരന് 1.46 ലക്ഷം രൂപ നഷ്ടപ്പെട്ടു. ആദിലക്ഷ്മി എന്ന യുവതി ഉൾപ്പെടുന്ന നാലംഗ സംഘമാണ് ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് യുവാവിനെ പണം തട്ടിയെടുത്തത്.
കഴിഞ്ഞ17 മുതൽ 27 വരെയുള്ള തിയതികളിൽ യുവാവിന്റെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുകാരുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. ഇതോടെ യുവാവ് മുളവുകാട് പോലീസിനെ സമീപിക്കുകയായിരുന്നു. യുവാവിന്റെ പരാതിയിൽ ആദിലക്ഷ്മി എന്ന യുവതി ഉൾപ്പെടെ നാലു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.