x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്: മു​ള​വു​കാ​ട് സ്വ​ദേ​ശി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 1.46 ല​ക്ഷം


Published: January 9, 2026 06:28 AM IST | Updated: January 9, 2026 06:28 AM IST

വൈ​പ്പി​ൻ: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​നി​ര​യാ​യ മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗം സ്വ​ദേ​ശി​യാ​യ 32കാ​ര​ന് 1.46 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ആ​ദി​ല​ക്ഷ്മി എ​ന്ന യു​വ​തി ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ സം​ഘ​മാ​ണ് ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​നെ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ17 മു​ത​ൽ 27 വ​രെ​യു​ള്ള തി​യ​തി​ക​ളി​ൽ യു​വാ​വി​ന്‍റെ നാ​ല് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് ത​ട്ടി​പ്പു​കാ​രു​ടെ ഏ​ഴ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം കൈ​മാ​റി​യ​ത്. എ​ന്നാ​ൽ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​വി​ഹി​തം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​തോ​ടെ യു​വാ​വ് മു​ള​വു​കാ​ട് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ആ​ദി​ല​ക്ഷ്മി എ​ന്ന യു​വ​തി ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags : nattu vishesham Online trading scam:

Recent News

Corehub Up