Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scam:

ഓ​ൺ​ലൈ​ൻ മാ​ട്ര​സ് ത​ട്ടി​പ്പ്: സം​സ്ഥാ​ന​ത്ത് ന​ഷ്ടമായത് 17 ല​ക്ഷം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് ഓ​​​​ൺ ലൈ​​​​ൻ വ​​​​ഴി മാ​​​​ട്ര​​​​സ് ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്യു​​​​ന്ന​​വ​​രി​​​​ൽ​​നി​​​​ന്ന് ത​​​​ട്ടി​​​​പ്പു സം​​​​ഘം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത് 17 ല​​​​ക്ഷം രൂ​​​​പ. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ 17 കേ​​​​സു​​​​ക​​​​ളാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. പാ​​​​ല​​​​ക്കാ​​ട്ട് മൂ​​​​ന്നു കേ​​​​സു​​​​ക​​​​ളും കോ​​​​ഴി​​​​ക്കോ​​​​ട്ട് ര​​​​ണ്ട് കേ​​​​സു​​​​ക​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​ർ ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​യി.

മാ​​​​ട്ര​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ വ്യാ​​​​ജ ക​​​​സ്റ്റ​​​​മ​​​​ർ കെ​​​​യ​​​​ർ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി ച​​​​മ​​​​ഞ്ഞാ​​​​ണ് ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ആ​​​​ളു​​​​ക​​​​ളെ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​മു​​​​ഖ ഷോ​​​​പ്പിം​​​​ഗ് സൈ​​​​റ്റു​​​​ക​​​​ൾ വ​​​​ഴി​​​​യും മ​​​​റ്റും സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​രെ ഫോ​​​​ൺ കോ​​​​ളു​​​​ക​​​​ൾ, വാ​​​​ട്‌​​​​സ്ആ​​​​പ്പ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ വ​​​​ഴി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ഇ​​​​വ​​​​ർ ഈ ​​​​പു​​​​തി​​​​യ സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്ത​​​​തി​​​​ന് പി​​​​ന്നാ​​​​ലെ, പേ​​​​മെ​​​​ന്‍റ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു,

പ​​​​ണം റീ​​​​ഫ​​​​ണ്ട് ചെ​​​​യ്യാ​​​​നു​​​​ണ്ട് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഓ​​​​ർ​​​​ഡ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ശ്ന​​​​മു​​​​ണ്ട് തു​​​​ട​​​​ങ്ങി​​​​യ വ്യാ​​​​ജ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന് ന​​​​ൽ​​​​കും. ഉ​​​​ട​​​​ൻ പ​​​​ണ​​​​മ​​​​ട​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ ഡെ​​​​ലി​​​​വ​​​​റി ല​​​​ഭി​​​​ക്കൂ എ​​​​ന്ന് പ​​​​റ​​​​ഞ്ഞ് അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ വീ​​​​ണ്ടും പ​​​​ണ​​​​മ​​​​യ​​​​ക്കാ​​​​ൻ ഇ​​​​വ​​​​ർ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് ക്യു​​​​ആ​​​​ർ കോ​​​​ഡ്, യു​​​​പി​​​​ഐ അ​​​​ല്ലെ​​​​--ൽ ബാ​​​​ങ്ക് ട്രാ​​​​ൻ​​​​സ്‌​​​​ഫ​​​​ർ വ​​​​ഴി പ​​​​ണം കൈ​​​​ക്ക​​​​ലാ​​​​ക്കി ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ മു​​​​ങ്ങു​​​​ക​​​​യാ​​​​ണ് പ​​​​തി​​​​വ്.

വി​​​​ശ്വാ​​​​സ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം

ഓ​​​​ൺ​​​​ലൈ​​​​ൻ ഓ​​​​ർ​​​​ഡ​​​​റു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വ​​​​രു​​​​ന്ന കോ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ശ്വാ​​​​സ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ർ ക്രൈം ​​​​പോ​​​​ലീ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ക​​​​സ്റ്റ​​​​മ​​​​ർ കെ​​​​യ​​​​ർ ന​​​​മ്പ​​​​റു​​​​ക​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​നി​​​​ന്ന് മാ​​​​ത്രം ശേ​​​​ഖ​​​​രി​​​​ക്കു​​​​ക. ബാ​​​​ങ്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ, ഒ​​​​ടി​​​​പി , സ്ക്രീ​​​​ൻ ഷെ​​​​യ​​​​റിം​​​​ഗ് എ​​​​ന്നി​​​​വ ഒ​​​​രി​​​​ക്ക​​​​ലും അ​​​​പ​​​​രി​​​​ചി​​​​ത​​​​രു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​രു​​​​ത്. സൈ​​​​ബ​​​​ർ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യാ​​​​ൽ 1930 എ​​​​ന്ന സൈ​​​​ബ​​​​ർ ഹെ​​​​ൽ​​​​പ്പ്‌​​​​ലൈ​​​​ൻ ന​​​​മ്പ​​​​റി​​​​ലോ www.cybercrime.gov.in എ​​​​ന്ന ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ർ ക്രൈം ​​​​പോ​​​​ർ​​​​ട്ട​​​​ലി​​​​ലോ പ​​​​രാ​​​​തി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up