കൂരാച്ചുണ്ട്: നവീകരണ പ്രവൃത്തി പൂര്‍ത്തിയായ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ പുനര്‍കൂദാശ കര്‍മവും കൃതജ്ഞത ബലിയര്‍പ്പണവും 21ന് നടക്കും.
വൈകുന്നേരം 4.15ന് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂദാശകര്‍മം നിര്‍വഹിക്കും. 1962ന് അന്നത്തെ വികാരിയായിരുന്ന മോണ്‍. തോമസ് മൂലക്കുന്നേല്‍ ആണ് കൂരാച്ചുണ്ട് സെന്റ് തോമസ് ഇടവകയ്ക്കായി പുതിയ പള്ളി നിര്‍മിച്ചത്. അന്ന് തലശേരി ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയായിരുന്നു പള്ളിയുടെ കൂദാശകര്‍മം നിര്‍വഹിച്ചത്. നിലവിലെ വികാരി ഫാ.വിന്‍സെന്റ് കണ്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ.സെബാസ്റ്റ്യന്‍ തോട്ടമറ്റത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആറുമാസം സമയമെടുത്ത് പള്ളിയുടെ നവീകരണ പ്രവര്‍ത്തി ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചത്.