Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open Voting

അ​നു​മ​തി​യി​ല്ലാ​തെ ഓ​പ്പ​ൺ വോ​ട്ട്; സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: അ​നു​മ​തി​യി​ല്ലാ​തെ ഓ​പ്പ​ൺ വോ​ട്ടു ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ സി.​ഷം​ന​യ്ക്കെ​തി​രെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ ഇ​ട​പെ​ട്ട് ഓ​പ്പ​ൺ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്‌​ദു​ൽ ക​രീം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ഷം​ന തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചെ​ന്നും പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up