കണ്ണൂർ: അനുമതിയില്ലാതെ ഓപ്പൺ വോട്ടു ചെയ്തുവെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് പഞ്ചായത്ത് അംഗമായ സി.ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വോട്ടെടുപ്പ് നടപടികളിൽ അനുമതിയില്ലാതെ ഇടപെട്ട് ഓപ്പൺ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളത്. അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ഷംന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പഞ്ചായത്ത് മെമ്പർ സ്ഥാനത്തു നിന്ന് അയോഗ്യയാക്കണമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. എന്നാൽ സംഭവത്തിൽ സിപിഎം പ്രതികരിച്ചിട്ടില്ല.
Tags : police case open voting cpm kannur