Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oppose

ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നാ​വ​ശ്യം; സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​മെ​ന്നു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തെ വി​മ​ർ​ശി​ച്ച് അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ ജി.​സു​ധാ​ക​ര​ൻ. ഒ​രേ ജി​ല്ല​യി​ൽ ര​ണ്ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും നി​ല​വി​ലു​ള്ള വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​തീ​വ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സ​മ​ർ​പ്പി​ച്ച 14 പ​ദ്ധ​തി​ക​ൾ​ക്ക് ഇ​തു​വ​രെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് വെ​റും 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഹ​രി​പ്പാ​ട്ട് പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം​എ​ൽ​എ​യു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഹ​രി​പ്പാ​ട്ട് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി വ​ന്നി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ന്മാ​റു​ക​യും ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. അ​ന്ന് എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​മാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​ൻ പ​ദ്ധ​തി​ക്കെ​തി​രാ​യ നി​ല​പാ​ടു​ക​ൾ​ക്കും അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് അ​നു​വ​ദി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തോ​ടും സു​ധാ​ക​ര​ൻ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. മു​മ്പ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​രി​മ​ണ​ൽ ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്തി​രു​ന്നി​ല്ലെ​ങ്കി​ലും പു​തി​യ നീ​ക്കം സ്വ​കാ​ര്യ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

അ​തി​വേ​ഗ റെ​യി​ൽ​പാ​ത; പ​ദ്ധ​തി​യെ എ​തി​ർ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നി​ര്‍​ദ്ദി​ഷ്ട അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യെ എ​തി​ർ​ക്കു​മെ​ന്ന് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യെ എ​തി​ർ​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ദ്ധ​തി വേ​ണ്ടെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ അ​തി​വേ​ഗ റെ​യി​ൽ പാ​ത പോ​ലു​ള്ള പ​ല​തും പ​റ​യു​മെ​ന്നും ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​ന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ.​വി.​തോ​മ​സ് പ​റ​ഞ്ഞ എ​ന്തെ​ങ്കി​ലും ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

സി​ൽ​വ​ര്‍ ലൈ​ൻ പ​ദ്ധ​തി ത​ള്ളി​യാ​ണ് പ​ക​രം അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യ്ക്ക് വി​ശ​ദ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കാ​ൻ ഇ. ​ശ്രീ​ധ​ര​നെ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ വാ​ക്കാ​ലു​ള്ള അ​നു​മ​തി ല​ഭി​ച്ചു​വെ​ന്നും പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​വ​രി​ക​യാ​ണെ​ന്നും ഇ. ​ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.

 

National

ഫോണ്‍ നിരീക്ഷണത്തിന് ലൊക്കേഷൻ ട്രാക്കിംഗ്; മൊബൈൽ കന്പനികൾക്ക് എതിർപ്പ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഫോ​​​ണു​​​ക​​​ളു​​​ടെ ലൊ​​​ക്കേ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഉ​​​പ​​​ഗ്ര​​​ഹ ലൊ​​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്കിം​​​ഗ് മൊ​​​ബൈ​​​ലു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ൽ സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ ക​​​ന്പ​​​നി​​​ക​​​ൾ എ​​​തി​​​ർ​​​പ്പ​​​റി​​​യി​​​ച്ചെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു കൃ​​​ത്യ​​​മാ​​​യ ലൊ​​​ക്കേ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഫോ​​​ണു​​​ക​​​ളു​​​ടെ ലൊ​​​ക്കേ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്താ​​​ൻ ഉ​​​പ​​​ഗ്ര​​​ഹ ലൊ​​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്കിം​​​ഗ് സാ​​​ധ്യ​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്രം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ആ​​​പ്പി​​​ൾ, സാം​​​സം​​​ഗ്, ഗൂ​​​ഗി​​​ൾ എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ൾ സ്വ​​​കാ​​​ര്യ​​​താ ആ​​​ശ​​​ങ്ക​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നീ​​​ക്ക​​​ത്തെ എ​​​തി​​​ർ​​​ത്തു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

നി​​​ല​​​വി​​​ൽ മൊ​​​ബൈ​​​ൽ ട​​​വ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് ലൊ​​​ക്കേ​​​ഷ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​നാ​​​ണു മൊ​​​ബെ​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ക​​​ഴി​​​യു​​​ക. മൊ​​​ബൈ​​​ലു​​​ക​​​ളു​​​ടെ ഏ​​​ക​​​ദേ​​​ശ ലൊ​​​ക്കേ​​​ഷ​​​ൻ മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ട്രാ​​​ക്ക് ചെ​​​യ്യാ​​​നാ​​​കു​​​ക. ഫോ​​​ണ്‍ ഉ​​​ട​​​മ​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ ലൊ​​​ക്കേ​​​ഷ​​​ൻ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ങ്കി​​​ൽ ഉ​​​പ​​​ഗ്ര​​​ഹ സി​​​ഗ്‌​​​ന​​​ലു​​​ക​​​ളും സെ​​​ല്ലു​​​ല​​​ർ ഡാ​​​റ്റ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ജി​​​പി​​​എ​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ മൊ​​​ബൈ​​​ലു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ ക​​​ന്പ​​​നി​​​ക​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്ന് റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ​​​യെ​​​യും ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ല്ലി​​​നെ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന സെ​​​ല്ലു​​​ല​​​ർ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (സി​​​ഒ​​​എ​​​ഐ) കേ​​​ന്ദ്ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ​​​യാ​​​ണു ടെ​​​ലി​​​കോം വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ലൊ​​​ക്കേ​​​ഷ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​തു​​​നേ​​​ര​​​വും ഓ​​​ൺ ആ​​​യി​​​രി​​​ക്കു​​​ക​​​യും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത രീ​​​തി​​​യി​​​ലു​​​മാ​​​യി​​​രി​​​ക്കും പു​​​തി​​​യ സം​​​വി​​​ധാ​​​നം. ഉ​​​പ​​​ക​​​ര​​​ണ​​​ത​​​ല​​​ത്തി​​​ൽ ലൊ​​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്ക് ചെ​​​യ്യു​​​ന്ന സം​​​വി​​​ധാ​​​നം ലോ​​​ക​​​ത്ത് എ​​​വി​​​ടെ​​​യു​​​മി​​​ല്ലെ​​​ന്ന് ആ​​​പ്പി​​​ളി​​​നെ​​​യും ഗൂ​​​ഗി​​​ളി​​​നെ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ സെ​​​ല്ലു​​​ല​​​ർ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​സി​​​ഇ​​​എ) നീ​​​ക്ക​​​ത്തെ എ​​​തി​​​ർ​​​ത്തു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​രി​​​നു ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്ന ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Latest News

Corehub Up