Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orange Uniforms.

തീ​ര​ദേ​ശ​ വാ​ര്‍​ഡ​ന്‍​മാ​ര്‍​ക്കി​നി ഓ​റ​ഞ്ച് കു​പ്പാ​യം


കോ​ഴി​ക്കോ​ട്: തീ​ര​ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​യ​മി​ച്ചി​ട്ടു​ള്ള താ​ത്കാ​ലി​ക കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രു​ടെ യൂ​ണി​ഫോം പ​രി​ഷ്‌​ക​രി​ക്കാ​ൻ തീ​രു​മാ​നം. ക​ട​ലി​ലെ പ​രി​ശോ​ധ​ന​യ്ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള വാ​ർ​ഡ​ൻ​മാ​ർ​ക്കു പു​തു​താ​യി ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം അ​നു​വ​ദി​ക്കാ​നാ​ണു തീ​രു​മാ​നം. നി​ല​വി​ൽ നീ​ല നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോ​മാ​യി​രു​ന്നു വാ​ർ​ഡ​ൻ​മാ​ർ ധ​രി​ച്ചി​രു​ന്ന​ത്.

ക​ട​ലി​ൽ​നി​ന്നും തീ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വാ​ർ​ഡ​ൻ​മാ​രെ യൂ​ണി​ഫോ​മി​ൽ തി​രി​ച്ച​റി​യാ​ൻ ഇ​ത് പ്ര​യാ​സം സൃ​ഷ്‌​ടി​ച്ചി​രു​ന്നു. കാ​ല​വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ക​ട​ലി​ലെ മ​റ്റു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ലും തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും യൂ​ണി​ഫോം പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞ മാ​സം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പു​തി​യ യൂ​ണി​ഫോ​മി​ന് അ​നു​മ​തി ന​ൽ​കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ്‌​കു​മാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 146 താ​ത്കാ​ലി​ക വാ​ർ​ഡ​ൻ​മാ​രാ​ണു​ള്ള​ത്. കോ​സ്റ്റ​ൽ പോ​ലീ​സി​നൊ​പ്പം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പ​തി​വാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തു വാ​ർ​ഡ​ൻ​മാ​രാ​ണ്.


സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ലി​ൽ സ​ഞ്ച​രി​ക്കു​ന്ന മ​റ്റു ബോ​ട്ടു​ക​ളി​ൽ ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രും പോ​ലീ​സു​മാ​ണ്. കൂ​ടാ​തെ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ലും മ​റ്റും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തും വാ​ർ​ഡ​ൻ​മാ​രാ​ണ്.

Latest News

Corehub Up