കോഴിക്കോട്: കോഴിക്കോട് റൂറൽ ജില്ലാ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും കോടഞ്ചേരി പൊലിസിന്റെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ യുവതീയുവാക്കൾക്കായി അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു.
വട്ടച്ചിറ ഉന്നതി ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവി മെറിൻ ജോസഫ് കിക്ക് ഓഫ് ചെയ്തു. പങ്കെടുത്ത ടീമുകൾക്ക് ഫുട്ബോളും സ്പോർട്സ് കിറ്റും വിതരണം ചെയ്തു.