ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒസാസുനയെ തോൽപ്പിച്ചു.
റോബർട്ട് ലെവാൻഡോസ്ക്കിയാും ഫെറാൻ ടോറസും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. റൗൾ ഗാർസിയ ആണ് ഒസാസുനയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 88 പോയിന്റായി. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ.