Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Other Country

മറ്റൊരു രാജ്യത്തിന്‍റെയും സ്ഥലം ഇന്ത്യക്ക് വേണ്ട: പ്രതിരോധമന്ത്രി

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ക്കെ​തിരേ ഭീ​ക​ര​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​മാ​യി ച​ര്‍ച്ച​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഇ​ന്ത്യ സ​മാ​ധാ​ന​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്നു; ഒ​രു രാ​ജ്യ​ത്തി​ന്‍റെ​യും ഭൂ​പ്ര​ദേ​ശ​ങ്ങ​ള്‍ കൈ​വ​ശ​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ സ​മാ​ധാ​ന​ത്തെ ബ​ല​ഹീ​ന​ത​യാ​യി തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന പ്ര​തി​രോ​ധ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ആ​ഗോ​ള സ്ഥി​ര​ത​യാ​ണ്. പ​ക്ഷേ അ​ത് രാ​ജ്യ​ത്തി​ന്‍റെ സ്വ​യം​ഭ​ര​ണാ​ധി​കാ​രം ബ​ലി​ക​ഴി​ച്ചു​കൊ​ണ്ട​ല്ല. ഭീ​ഷ​ണി നേ​രി​ടു​മ്പോ​ള്‍ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ഉ​റ​ച്ചു​നി​ല്‍ക്കു​ന്നു. അ​യ​ല്‍രാ​ജ്യം ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ന​യം തു​ട​രു​ന്നി​ട​ത്തോ​ളം കാ​ലം, ഭീ​ക​ര​വാ​ദ​ത്തി​നെ​തിരേ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ന്‍ ഇ​ന്ത്യ​ക്ക് പൂ​ര്‍ണ അ​വ​കാ​ശ​മു​ണ്ടെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ല്‍നി​ന്ന് വി​ശ്വ​സ്ത​രാ​യ ആ​ഗോ​ള പ്ര​തി​രോ​ധ വി​ത​ര​ണ​ക്കാ​രാ​യി ഇ​ന്ത്യ മാ​റു​ക​യാ​ണ്. വി​മാ​ന-​ഡ്രോ​ണ്‍ എ​ന്‍ജി​നു​ക​ള്‍ മു​ത​ല്‍ അ​ഞ്ചാം ത​ല​മു​റ, ആ​റാം ത​ല​മു​റ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വ​രെ​യു​ള്ള​വ​യു​ടെ ത​ദ്ദേ​ശീ​യ​മാ​യ നി​ര്‍മാ​ണം ന​ട​ത്തി​ക്കൊണ്ടിരി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

2013-14ല്‍ 686 ​കോ​ടി രൂ​പ​യാ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ക​യ​റ്റു​മ​തി 2025-26ല്‍ ​റി​ക്കാ​ര്‍ഡ് തു​ക​യാ​യ 38,424 കോ​ടി രൂ​പ​യാ​യി വ​ര്‍ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up