Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out-of-control Car

Alappuzha

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ഹ​രി​പ്പാ​ട്: കാ​യം​കു​ളം-​കാ​ർ​ത്തി​ക​പ്പ​ള്ളി റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ചു ത​ക​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ചൂ​ള​ത്തെ​രു​വ് മു​ക്കി​ന് തെ​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ച്ചി കൊ​ച്ചി​ൻ​ജെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള വൈ​ദ്യു​തി​ത്തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​ടി​ഞ്ഞു​മാ​റി​യ തൂ​ൺ കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ വാ​ഹ​ന​ത്തി​ലെ എ​യ​ർ​ബാ​ഗു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ജീ​വ​ൻ​ര​ക്ഷാ​ക​വ​ച​മാ​യ​ത്. കൂ​ടാ​തെ, തൂ​ൺ ഒ​ടി​ഞ്ഞു​വീ​ണ നി​മി​ഷം​ത​ന്നെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തും വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഏ​റെ​നേ​രം വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു.
­­­

Latest News

Corehub Up