കാഞ്ഞങ്ങാട്: ജീവോദയ സ്പെഷ്യൽ സ്കൂൾ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും പടന്നക്കാട് തോട്ടത്തിനു സമീപത്തുള്ള ജെന്നി ഫ്ലവർ ഇന്റർനാഷണൽ ആർട്ട് ഗാലറി സന്ദർശിച്ചു.
നെഹ്റു കോളജിലെ എൻഎസ്എസ് വോളണ്ടിയർമാരും ഒപ്പമുണ്ടായിരുന്നു. സ്കൂൾ മാനേജരും നഗരസഭാ കൗൺസിലറുമായ ലിസി ജേക്കബ്, ആർട്ട് ഗാലറി ഉടമയും സംരംഭകനും പുരാവസ്തു സംരക്ഷകനുമായ ജെന്നി ജോസഫ്, സംസ്ഥാന ഡിസെബിലിറ്റി അഡ്വൈസറി ബോർഡ് അംഗം മുഹമ്മദ് അലി നവാസ്, നെഹ്റു കോളജ് സിംഫണി ഗ്രൂപ്പ് അംഗം ജാബിർ പടന്നക്കാട്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ശ്രീജിത്ത് നീലായി, സ്കൂൾ പ്രിൻസിപ്പൽ ശാലിനി എന്നിവർ നേതൃത്വം നൽകി.