ന്യൂഡൽഹി: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിലെ സുരക്ഷാബാരിക്കേഡുകൾ പാക്കിസ്ഥാൻ നീക്കം ചെയ്തതിനു പിന്നാലെ ഡൽഹിയിലെ പാക് ഹൈക്കമ്മീഷനുചുറ്റും അതിർത്തി ലംഘിച്ചു നിർമിച്ച കെട്ടിടഭാഗങ്ങൾ ഇന്ത്യ പൊളിച്ചുനീക്കി.
ഹൈക്കമ്മീഷന് അനുവദിച്ച അതിർത്തിക്കപ്പുറം നിർമിച്ച താത്കാലിക ഷെഡുകളാണ് പൊളിച്ചുമാറ്റിയത്. അനധികൃത നിർമിതികളാണിവ. ഹൈക്കമ്മീഷനുമുന്നിലെ മെറ്റൽ ഗേറ്റുകൾ, ക്യൂ ലൈനറുകൾ, ട്രാഫിക് ബാരിക്കേഡുകൾ എന്നിവയും നീക്കം ചെയ്തു. സർവീസ് കൗണ്ടറുകൾക്കുചുറ്റും കേടുപാടുകൾ സംഭവിച്ചെങ്കിലും കവാടത്തിനോ മതിലുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ല.