കുളത്തൂപ്പുഴ: അഞ്ചൽ കുളത്തൂപ്പുഴ മലയോര ഹൈവേയിൽ തിങ്കൾക്കരിക്കം പഴയ വില്ലേജ് ഓഫിസിൽ സമീപത്തെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനി പിക്കപ്പ് വീട്ടിലേക്കു മറിഞ്ഞ് വീടിനു കേടുപാടു സംഭവിച്ചു.
യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിൽനിന്നു പച്ചക്കറിയുമായി കിളിമാനൂരിലേക്ക് വന്ന മിനി കഴിഞ്ഞദിവസം രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. റോഡിന് താഴെയുള്ള റിനു തോമസിന്റെ വീട്ടിലേക്കാണ് മറിഞ്ഞത്.
വാഹനത്തിലുണ്ടായിരുന്ന സുഭാഷ്, ഭാസ്കർ എന്നിവർക്ക് നിസാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ കുളത്തൂപ്പുഴ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.