Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.vijayan

പോ​ലീ​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി; 30 ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സേ​ന​യി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി സ​ർ​ക്കാ​ർ. എ​ഡി​ജി​പി ത​ലം മു​ത​ൽ എ​സ്‌​പി​മാ​ർ വ​രെ​യു​ള്ള മു​തി​ർ​ന്ന 30 ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം​മാ​റ്റി​യ​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള പു​തി​യ എ​ഡി​ജി​പി​യാ​യി പി. ​വി​ജ​യ​നെ നി​യ​മി​ച്ചു.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും ന​ൽ​കി. എ​സ്. ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി ജ​യി​ൽ എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ചു. ഷൗ​ക്ക​ത്ത​ലി​ കോഴിക്കോട് കമ്മീഷണറാകും.

ഹ​ർ​ഷി​ത അ​ത്ത​ല്ലൂ​രി​യെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഐ​ജി​യാ​ക്കി നി​യ​മി​ച്ചു. എ​സ്. ശ്യാം​സു​ന്ദ​റി​നെ പു​തു​താ​യി രൂ​പീ​ക​രി​ച്ച ക്രൈം​ബ്രാ​ഞ്ച് എ​ക്സ്-​കേ​ഡ​ർ പോസ്റ്റി​ലേ​ക്ക് ഐ​ജി​യാ​യി നി​യ​മി​ച്ചു. ആ​ർ. നി​ശാ​ന്തി​നി​യെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഐ​ജി പ​ദ​വി​യി​ൽ നി​ന്നും മാ​റ്റി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഐ​ജി​യാ​ക്കി നി​യ​മി​ച്ചു.

യ​തീ​ഷ് ച​ന്ദ്ര​യെ ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി പ​ദ​വി​യി​ൽ നി​ന്നും മാ​റ്റി എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​യാ​ക്കി. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തു​നി​ന്ന് കാ​ർ​ത്തി​ക്കി​നെ മാ​റ്റി തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി​യാ​ക്കി. തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി സ്ഥാ​ന​ത്തു​നി​ന്നും ടി.​നാ​രാ​യ​ണ​നെ ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി​യാ​യി നി​യ​മി​ച്ചു.

എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി പ​ദ​വി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ​യെ നി​യ​മി​ച്ചു. ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യെ ജ​യി​ൽ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി സാ​യു​ധ പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​യാ​ക്കി.

എ​ച്ച്. വെ​ങ്കി​ടേ​ഷി​ന് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യാ​യി പൂ​ർ​ണ ചു​മ​ത​ല ന​ൽ​കി. ദി​നേ​ന്ദ്ര ക​ശ്യ​പി​നെ സാ​യു​ധ പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ൽ നി​ന്ന് മാ​റ്റി ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി​യാ​ക്കി.

Latest News

Corehub Up