Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Packages

കൊറിയൻ പാക്കേജുകളുമായി സാന്‍റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്

ക​ണ്ണൂ​ർ: സ​ഞ്ചാ​രി​ക​ൾ യാ​ത്ര പോ​കാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന വ്യ​ത്യ​സ്ത സം​സ്‌​കാ​ര​ത്തി​ന്‍റെ​യും പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ആ​ധു​നി​ക​ത​യു​ടെ മ​ഹാ​ന​ഗ​ര​മാ​യ സൗ​ത്ത് കൊ​റി​യ​ൻ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി സാ​ന്‍റാ​മോ​ണി​ക്ക ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ്.

കെ. ​പോ​പ്പ്, കെ ​ഡ്രാ​മ, ചെ​റി ബ്ലോ​സം പൂ​ക്ക​ൾ, കൊ​റി​യ​ൻ സ്ട്രീ​റ്റ് ഫു​ഡ് കൂ​ടാ​തെ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റു​ക​ളു​ടെ​യും അ​തി​പ്ര​സ​രം റീ​ൽ​സി​ലൂ​ടെ കാ​ണു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ് ഈ ​ഏ​ഷ്യ​ൻ രാ​ജ്യം.

സെ​പ്റ്റം​ബ​ർ 12ന് ​പു​റ​പ്പെ​ടു​ന്ന എ​ട്ടു ദി​വ​സ​ത്തെ കൊ​റി​യ​ൻ യാ​ത്ര സ​ഞ്ചാ​രി​ക​ൾ​ക്കു തെ​ര​ഞ്ഞെ​ടു​ക്കാം. ദ​ക്ഷി​ണകൊ​റി​യ​യി​ലേ​ക്ക് ഗ്രൂ​പ്പ് യാ​ത്ര പാ​ക്കേ​ജു​ക​ളും നി​ങ്ങ​ളു​ടെ ഇ​ഷ്ടാ​നു​സൃ​തം ത​യാ​റാ​ക്കു​ന്ന ക​സ്റ്റ​മൈ​സ്ഡ് യാ​ത്ര പാ​ക്കേ​ജു​ക​ളും സാ​ന്‍റാ​മോ​ണി​ക്ക ഒ​രു​ക്കു​ന്നു​ണ്ട്.

കൊ​റി​യ​യി​ലെ വ​സ​ന്ത​കാ​ലം കാ​ണാ​ൻ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്. രാ​ജ്യം മു​ഴു​വ​ൻ പൂ​ക്കു​ന്ന പി​ങ്ക് നി​റ​ത്തി​ലു​ള്ള ചെ​റി പൂ​ക്ക​ൾ, സൗ​മ്യ​വും സു​ഖ​ക​ര​വു​മാ​യ കാ​ലാ​വ​സ്ഥ, ദ​ക്ഷി​ണകൊ​റി​യ​യെ ശ​രി​ക്കും ഒ​രു പ​റു​ദീ​സ​യാ​യി മാ​റ്റു​ന്നു.

ദ​ക്ഷി​ണകൊ​റി​യ​യി​ലെ സോ​ൾ, ബു​സാ​ൻ, നാ​മി ഐ​ല​ൻ​ഡ്, ജി​യോം​ഗ്ജു, ഗാ​പ്യോം​ഗ്, ഗം​ചേ​യോ​ൻ ന​ഗ​ര​ങ്ങ​ൾ എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത അ​ത്ര സു​ന്ദ​ര​മാ​ണ്. ഗം​ചേ​യോ​ൻ വി​ല്ല​ജ്, ലോ​ട്ടെ വേ​ൾ​ഡ് ട​വ​ർ, ഇം​ജി​ൻ​ഗാ​ക് പാ​ർ​ക്ക്, ചി​യോ​ങ്‌​ഗീ​ചോ​ൺ ലേ​ക് ഡോ​റ ഒ​ബ്സ​ർ​വേ​റ്റ​റി, പൈ​തൃ​ക ​പ​ട്ടി​ക​യി​ലെ ചാ​ങ്ഡി​യോ​ക്ഗു​ങ് പാ​ല​സ്, ച​രി​ത്ര​ഗ്രാ​മ​മാ​യ ബു​ക്‌​ചോ​ണ്‍ ഹാ​നോ​ക്, കൊ​റി​യ​ന്‍ കൊ​ട്ടാ​ര​മാ​യ ഗ്വാ​ഘ്‌​ബോ​ക്ഗു​ങ് പാ​ല​സ് എ​ന്നി​വ​യെ​ല്ലാം കാ​ണേ​ണ്ട കാ​ഴ്ച​ക​ളാ​ണ്.

കേ​ര​ള​ത്തി​ൽ കൊ​റി​യ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (കെ​ടി​ഒ) ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​യാ​ണ് സാ​ന്‍റാ​മോ​ണി​ക്ക ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ്. കേ​ര​ള​ത്തി​ൽനി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ദ​ക്ഷി​ണ​കൊ​റി​യ ഒ​രു പ്രി​യ​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​ക​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൊ​റി​യ​ൻ യാ​ത്ര പാ​ക്കേ​ജു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ൻ ഫോ​ൺ: 0484-2846999, 8304000999.

Latest News

Corehub Up