Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Cultivation.

Kottayam

മു​ണ്ട​ക​ന്‍ കൃ​ഷി​യി​റ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍

രാ​മ​പു​രം: പു​സ്ത​ക​ത്താ​ളു​ക​ളി​ലെ കൃ​ഷി​പാ​ഠ​ങ്ങ​ളി​ല്‍​നി​ന്ന് വ​യ​ലേ​ല​ക​ളി​ലേ​ക്കി​റ​ങ്ങി രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍. സീ​റോ ബ​ജ​റ്റ് കൃ​ഷി​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ണ്ടാ​ട് ചു​ര​വേ​ലി പാ​ട​ത്ത് സം​ഘ​ടി​പ്പി​ച്ച മു​ണ്ട​ക​ന്‍ കൃ​ഷി ഞാ​റു​ന​ടീ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​റി​ട്ട​തും ഹൃ​ദ്യ​വു​മാ​യ അ​നു​ഭ​വ​മാ​യി മാ​റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​ബി മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​പു​രം ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു പ​ന​ങ്ങാ​ട്ട്, പ്രി​ന്‍​സി​പ്പ​ല്‍ ഡി​റ്റോ സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ മെ​ല്‍​വി​ന്‍ കെ. ​അ​ല​ക്‌​സ്, ഹെഡ്മാ​സ്റ്റ​ര്‍ നെ​ല്‍​സ​ണ്‍ അ​ല​ക്‌​സ്, വാ​ര്‍​ഡ് മെം​ബ​ര്‍ മി​നി ടി. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

മെ​ല്‍​വി​ന്‍ കെ. ​അ​ല​ക്‌​സ് കൃ​ഷി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. പ്ര​കൃ​തി ക​ര്‍​ഷ​ക​ന്‍ മ​ധു ചൂ​ര​വേ​ലി​ല്‍ കു​ട്ടി​ക​ള്‍​ക്ക് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി. സു​ഭാ​ഷ് പാ​ലേ​ക്ക​റു​ടെ പ്ര​കൃ​തി​സൗ​ഹൃ​ദ സീ​റോ ബ​ജ​റ്റ് കൃ​ഷി​രീ​തി അ​വ​ലം​ബി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പൂ​ര്‍​ണ​മാ​യും രാ​സ​വ​ള​ങ്ങ​ളും രാ​സ​കീ​ട​നാ​ശി​നി​ക​ളും ഒ​ഴി​വാ​ക്കി, നാ​ട​ന്‍ പ​ശു​വി​ന്‍റെ ചാ​ണ​കം, ഗോ​മൂ​ത്രം എ​ന്നി​വ ചേ​ര്‍​ത്തു​ണ്ടാ​ക്കു​ന്ന ജീ​വാ​മൃ​ത​വും പ്ര​കൃ​തി​ദ​ത്ത വ​ള​ക്കൂ​ട്ടു​ക​ളു​മാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്.

Latest News

Corehub Up