Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Page

ഹോം​പേ​ജ് ഇ​നി നി​ങ്ങ​ളു​ടെ ഇ​ഷ്ട​പ്ര​കാ​രം നി​യ​ന്ത്രി​ക്കാം; പു​തി​യ ഫീ​ച്ച​റു​മാ​യി യൂ​ട്യൂ​ബ്

 ന്യൂ​യോ​ർ​ക്ക്: ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഹോം​പേ​ജി​ൽ കാ​ണു​ന്ന വീ​ഡി​യോ​ക​ളി​ൽ പൂ​ർ​ണ്ണ നി​യ​ന്ത്ര​ണം ന​ൽ​കി​ക്കൊ​ണ്ട് പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി യൂ​ട്യൂ​ബ്. പ​ഴ​യ ടോ​പ്പി​ക് ചി​പ്പു​ക​ൾ ഒ​ഴി​വാ​ക്കി പ​ക​രം 'ക​സ്റ്റം ഫീ​ഡ്സ്' എ​ന്ന പു​തി​യ ഫീ​ച്ച​റാ​ണ് യൂ​ട്യൂ​ബ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ ടാ​ബ് കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ആ​ക്‌​സ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ ടോ​പ്പ് മെ​നു​വി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു​ണ്ട്.

സ്വ​ന്ത​മാ​യി 'ക​സ്റ്റം ഫീ​ഡ്' നി​ർ​മിക്കാം! 

യൂ​ട്യൂ​ബ് ഹോം​പേ​ജി​ന്‍റെ മു​ക​ളി​ലു​ള്ള '+' ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വി​ഷ​യം ടൈ​പ്പ് ചെ​യ്ത് ന​ൽ​കി​യാ​ൽ, ആ ​ടോ​പ്പി​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി വീ​ഡി​യോ​ക​ളു​ടെ ഒ​രു പ്ര​ത്യേ​ക സ്ട്രീം ​യൂ​ട്യൂ​ബ് ത​യ്യാ​റാ​ക്കി ന​ൽ​കും. യൂ​ട്യൂ​ബ് മ്യൂ​സി​ക്കി​ൽ പ്രോം​പ്റ്റു​ക​ൾ ന​ൽ​കി പ്ലേ​ലി​സ്റ്റ് ഉ​ണ്ടാ​ക്കു​ന്ന​തി​ന് സ​മാ​ന​മാ​ണി​ത്. ഒ​രി​ക്ക​ൽ ക്രി​യേ​റ്റ് ചെ​യ്താ​ൽ, പു​തി​യ വീ​ഡി​യോ​ക​ൾ വ​രു​മ്പോ​ൾ യൂ​ട്യൂ​ബ് ആ ​ഫീ​ഡ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി അ​പ്ഡേ​റ്റ് ചെ​യ്യും.

സൗ​ജ​ന്യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രേ​സ​മ​യം മൂ​ന്ന് ക​സ്റ്റം ഫീ​ഡു​ക​ൾ വ​രെ സേ​വ് ചെ​യ്തു​വെ​ക്കാം. എ​ന്നാ​ൽ യൂ​ട്യൂ​ബ് പ്രീ​മി​യം സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ ഉ​ള്ള​വ​ർ​ക്ക് എ​ട്ട് ഫീ​ഡു​ക​ൾ വ​രെ സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഇ​വ എ​ഡി​റ്റ് ചെ​യ്യു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്യാം. "ക​സ്റ്റം ഫീ​ഡു​ക​ളി​ലൂ​ടെ ഞ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഹോം​പേ​ജി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം നി​ങ്ങ​ളു​ടെ കൈ​ക​ളി​ൽ ത​ന്നെ ഏ​ൽ​പ്പി​ക്കു​ക​യാ​ണ്" എ​ന്ന് യൂ​ട്യൂ​ബ് സി​ഇ​ഒ നീ​ൽ മോ​ഹ​ൻ എ​ക്സ് പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഫോ​ണി​ന്‍റെ അ​ടി​ഭാ​ഗ​ത്തേ​ക്ക് വി​ര​ലു​ക​ൾ നീ​ട്ടേ​ണ്ട ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ യൂ​ട്യൂ​ബ് മൊ​ബൈ​ൽ ആ​പ്പി​ൽ പു​തി​യൊ​രു നാ​വി​ഗേ​ഷ​നും പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഹോം ​ടാ​ബി​ന് മു​ക​ളി​ലാ​യി ല​ളി​ത​മാ​യ ഒ​രു ടോ​പ്പ് ബാ​ർ കൊ​ണ്ടു​വ​രി​ക​യാ​ണ്. ഇ​തി​ൽ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ ഫീ​ഡ്, ലൈ​വ്, മ്യൂ​സി​ക് ഫീ​ഡു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള ഷോ​ർ​ട്ട്ക​ട്ടു​ക​ൾ ഉ​ണ്ടാ​കും. കൂ​ടാ​തെ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കാ​യി 'മൂ​വീ​സ് & ടി​വി' ഓ​പ്ഷ​നും ഇ​തി​ൽ ല​ഭ്യ​മാ​കും.

നി​ല​വി​ൽ യു​എ​സി​ലെ ഇം​ഗ്ലീ​ഷ് ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന 13 വ​യ​സി​നു മു​ക​ളി​ലു​ള്ള യൂ​സേ​ഴ്സി​നാ​ണ് ഈ ​അ​പ്‌​ഡേ​റ്റ് ല​ഭ്യ​മാ​യി വ​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​ഫീ​ച്ച​ർ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up