Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palestine

പലസ്തീൻ പ്രതിനിധി സംഘത്തിന് ഇക്കുറിയും യുഎസ് വീസയില്ല; അബ്ബാസ് വീഡിയോ ലിങ്കിലൂടെ യുഎൻ പൊതുസഭയിൽ സംസാരിക്കും

ന്യൂയോർക്ക്: പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ് അടക്കമുള്ള പലസ്തീൻ പ്രതിനിധി സംഘത്തിന് യുഎൻ പൊതുസഭാ സമ്മേനളത്തിൽ പങ്കെടുക്കാൻ ഇക്കുറിയും അമേരിക്കൻ അനുമതിയില്ല. ന്യൂയോർക്കിലെ സമ്മേനളത്തിനെത്താൻ എണ്‌പതോളം പലസ്തീൻ പ്രതിനിധികൾക്ക് വീസ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

ഇസ്രയേലുമായി സമാധാനം സ്ഥാപിക്കാനുള്ള ഉടന്പടി പലസ്തീൻ പാലിക്കാത്തതിന്‍റെ പേരിലാണു നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വിശദീകരിച്ചു. അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലും അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിലും ഇസ്രയേലിനെതിരേ പലസ്തീൻ അതോറിറ്റി നിയമനടപടികൾ തുടരുന്നു. ഇസ്രയേലിൽ തടവനുഭവിക്കുന്ന പല്സീതികളുടെ കുടുംബങ്ങൾക്ക് ധനസഹായം നല്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 22ന് യുഎന്നിൽ ആരംഭിക്കുന്ന ലോക നേതാക്കളുടെ പൊതു സംവാദത്തിൽ പങ്കെടുക്കാനാണ് പലസ്തീൻ പ്രസിഡന്‍റ് അബ്ബാസും സംഘവും വീസയ്ക്കപേക്ഷിച്ചത്.

അമേരിക്കയിലെ ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷവും പലസ്തീൻ പ്രതിനിധികൾക്ക് യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ വീസ അനുവദിച്ചിരുന്നില്ല.

അതേസമയം, പലസ്തീൻ നയതന്ത്രപ്രധിനികൾക്ക് വിലക്കുണ്ടായിരുന്നില്ല. അബ്ബാസ് കഴിഞ്ഞ വർഷം വീഡിയോ ലിങ്കിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. ഇക്കുറിയും അദ്ദേഹം ഈ മാർഗത്തിലായിരിക്കും പ്രസംഗിക്കുക.

Kerala

പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മൈം; ​ക​ലോ​ത്സ​വം മാ​റ്റി​വ​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

 

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് കു​ന്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ലോ​ത്സ​വ​ത്തി​ൽ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് മൈം ​അ​വ​ത​രി​പ്പി​ച്ച​തി​ന് പ​രി​പാ​ടി നി​ർ​ത്തി​വ​യ്പി​ക്കു​ക​യും ക​ലോ​ത്സ​വം മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തേ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തേ മൈം ​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ മൈം ​അ​വ​ത​രി​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പ​ല​സ്തീ​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​യ്ക്ക് എ​തി​രെ എ​ന്നും നി​ല​പാ​ടെ​ടു​ത്ത ജ​ന​വി​ഭാ​ഗ​മാ​ണ് കേ​ര​ളം.

പ​ല​സ്തീ​നി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് കേ​ര​ളം. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മൈം ​ത​ട​യാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Kerala

എ​ൽ​ഡി​എ​ഫി​ന്‍റെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്

 കോ​ഴി​ക്കോ​ട്: എ​ൽ​ഡി​എ​ഫി​ന്‍റെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​മെ​ന്ന് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ക.

മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ അ​ബ്ദു​ള്ള എം. ​അ​ബു​ഷാ​വേ​സ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

സാ​മു​ദാ​യി​ക സം​ഘ​ട​ന നേ​താ​ക്ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കും. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ബ​ദ​ൽ അ​ല്ല പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​മെ​ന്നും മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു.

Latest News

Corehub Up