x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​റോ​ഡി​ൽ തൂ​ക്കു​മ​ര​വും ച​ങ്ങ​ല​യ്ക്കി​ട്ട മ​നു​ഷ്യ​രും; പ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ളു​ടെ പ്ര​ക​ട​നം അ​തി​രു​വി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: April 11, 2026 04:57 PM IST | Updated: April 11, 2026 04:57 PM IST

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ അ​ല​ക്സാ​ണ്ട​ർ പ്ലാ​റ്റ്‌​സി​ൽ പ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​നം ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്ക് പു​റ​മേ, കൊ​ല​പാ​ത​ക രം​ഗ​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ച്ചാ​ണ് അ​നു​കൂ​ലി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

നാ​ല് പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നു എ​ന്ന​തി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണ​മാ​ണ് ഒ​ന്ന്. പ​ട്ടാ​ള വേ​ഷം ധ​രി​ച്ച ഒ​രാ​ൾ, മ​റ്റൊ​രു മ​നു​ഷ്യ​നെ ക​ഴു​ത്തി​ൽ ച​ങ്ങ​ല​യി​ട്ട് നാ​യ​യെ​പ്പോ​ലെ ത​റ​യി​ൽ ഇ​രു​ത്തി​യി​രി​ക്കു​ന്നു. ഇ​ട​യ്ക്കി​ടെ അ​യാ​ളു​ടെ ത​ല ബ​ല​മാ​യി താ​ഴ്ത്തി അ​പ​മാ​നി​ക്കു​ന്ന​തും പ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ കാ​ണാ​മാ​യി​രു​ന്നു.

പ്ര​ക​ട​ന​ത്തി​നെ​തി​രേ പൊ​ലീ​സ് പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. യ​ഥാ​ർ​ഥ​മാ​യ അ​ക്ര​മ​ങ്ങ​ൾ അ​വി​ടെ ന​ട​ന്നി​ട്ടി​ല്ല. തൂ​ക്കി​ലേ​റ്റു​ന്ന​ത് നേ​രി​ട്ട് കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ ഞ​ങ്ങ​ൾ ഉ​ട​ൻ ഇ​ട​പെ​ടു​മാ​യി​രു​ന്നു. വം​ശ​ഹ​ത്യ നി​ർ​ത്തു​ക എ​ന്ന മു​ദ്രാ​വാ​ക്യം നി​രോ​ധി​ക്ക​പ്പെ​ട്ട ഒ​ന്ന​ല്ല എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു.

ജ​ർ​മ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഈ ​സം​ഭ​വ​ത്തെ അ​തി​ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം ഉ​ണ്ടെ​ങ്കി​ലും അ​ത് മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Palestine Germany Protest

Recent News

Corehub Up