Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parking Dispute

കാ​ർ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി ത​ർ​ക്കം, ജിം ​ഉ​ട​മ​യെ വാ​ളു​കൊ​ണ്ട് ആ​ക്ര​മി​ച്ച് ബി​ജെ​പി നേ​താ​വി​ന്‍റെ ബ​ന്ധു

ഇ​ൻ​ഡോ​ർ: കാ​ർ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജിം ​ഉ​ട​മ​യെ വാ​ളു​കൊ​ണ്ട് ആ​ക്ര​മി​ച്ച് ബി​ജെ​പി നേ​താ​വി​ന്‍റെ ബ​ന്ധു. ഇ​ൻ​ഡോ​റി​ലെ എ​യ​റോ​ഡ്രോം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

60 ഫീ​റ്റ് റോ​ഡി​ൽ വ​ച്ച് ആ​ഷു വ്യാ​സ് എ​ന്ന​യാ​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ഷു വ്യാ​സ് കൈ​കൊ​ണ്ട് വാ​ൾ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ബി​ജെ​പി നേ​താ​വ് ക​മ​ലേ​ഷ് ഖ​ണ്ഡേ​ൽ​വാ​ളി​ന്‍റെ ബ​ന്ധു രാ​കേ​ഷ് ഖ​ണ്ഡേ​ൽ​വാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ആ​ഷു വ്യാ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും, സം​ഭ​വം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വം ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നു​ണ്ടെ​ന്നും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Latest News

Corehub Up