Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parking Vehicles

സ്കൂ​ൾ പ​രി​സ​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഒ​രു സ്കൂ​ൾ പ​രി​സ​ര​വും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സ​മ​യ​ത്ത് ത​ല​സ്ഥാ​ന​ത്തെ സ്കൂ​ൾ പ​രി​സ​ര​ത്ത് വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് വ​ലി​യ തു​ക വാ​ങ്ങി​യ വി​ഷ​യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സ​മ​യ​ത്ത് ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി 400 മു​ത​ൽ 500 രൂ​പ വ​രെ അ​ന​ധി​കൃ​ത​മാ​യി പി​രി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ്കൂ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്ത് പു​റ​ത്തു​നി​ന്നു​ള്ള ആ​രും സ്കൂ​ൾ പ​രി​സ​ര​ത്ത് ക​യ​റ​രു​തെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ള​താ​ണ്.

സ്കൂ​ൾ ക്യാ​മ്പ​സി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി ത​ട്ടു​ക​ട പ്ര​വ​ർ​ത്തി​പ്പി​ച്ച സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ അ​ത് നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​രു​ന്ന​യ​താ​യും വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up