തിരുവനന്തപുരം: കേരളത്തിലെ ഒരു സ്കൂൾ പരിസരവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാല സമയത്ത് തലസ്ഥാനത്തെ സ്കൂൾ പരിസരത്ത് വാഹന പാർക്കിംഗിന് വലിയ തുക വാങ്ങിയ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 400 മുതൽ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുത്ത സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്കൂൾ പ്രവർത്തന സമയത്ത് പുറത്തുനിന്നുള്ള ആരും സ്കൂൾ പരിസരത്ത് കയറരുതെന്ന കോടതി ഉത്തരവ് നിലവിലുള്ളതാണ്.
സ്കൂൾ ക്യാമ്പസിനുള്ളിൽ അനധികൃതമായി തട്ടുകട പ്രവർത്തിപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് നീക്കം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിരുന്നയതായും വി. ശിവൻകുട്ടി വ്യക്തമാക്കി.
Tags : parking vehicles school grounds