ചങ്ങനാശേരി: 365 ദിവസം വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്ത 19 കുട്ടികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ച് ചെത്തിപ്പുഴ ഡോണ്‍ബോസ്കോ സണ്ഡേസ്കൂള്. ദുക്റാന തിരുനാള്‍ ആചരണസമ്മേളനത്തിലാണ് സൈക്കിളുകള്‍ കൈമാറിയത്. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കെ.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഇടവക വികാരി ഫാ. തോമസ് മണ്ണൂപ്പറമ്പില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. മതാധ്യാപകദിനത്തിന്റെ ഭാഗമായി എല്ലാ മതാധ്യാപകരേയും ആദരിച്ചു.
സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഫാ. ജെറിന് ഇല്ലിക്കല്‍, ഹെഡ്മാസ്റ്റര് കെവിന് തോമസ്, സ്റ്റാഫ് സെക്രട്ടറി ജോസഫ് കുര്യാക്കോസ്, ഇടവക കൈകാരന്മാരായ ജോസുകുട്ടി പാറക്കല്‍, ജിജി കോട്ടപ്പുറം, ജോസഫ്കുഞ്ഞ് തേവലക്കര, ജേക്കബ് മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.