x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

365 ദി​​വ​​സം വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത കു​​ട്ടി​​ക​​ള്‍​ക്ക് സൈ​​ക്കി​​ള്‍ സ​​മ്മാ​​നം


Published: July 7, 2026 05:47 AM IST | Updated: July 7, 2026 05:47 AM IST

ച​​ങ്ങ​​നാ​​ശേ​​രി: 365 ദി​​വ​​സം വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത 19 കു​​ട്ടി​​ക​​ള്‍​ക്ക് സൈ​​ക്കി​​ള്‍ സ​​മ്മാ​​നി​​ച്ച് ചെ​​ത്തി​​പ്പു​​ഴ ഡോ​​ണ്‍​ബോ​​സ്‌​​കോ സ​​ണ്‍​ഡേ​​സ്‌​​കൂ​​ള്‍. ദു​​ക്‌​​റാ​​ന തി​​രു​​നാ​​ള്‍ ആ​​ച​​ര​​ണ​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് സൈ​​ക്കി​​ളു​​ക​​ള്‍ കൈ​​മാ​​റി​​യ​​ത്. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം കെ.​​ജെ. ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​നം ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​തോ​​മ​​സ് മ​​ണ്ണൂ​​പ്പ​​റ​​മ്പി​​ല്‍ സി​​എം​​ഐ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​താ​​ധ്യാ​​പ​​ക​​ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ല്ലാ മ​​താ​​ധ്യാ​​പ​​ക​​രേ​​യും ആ​​ദ​​രി​​ച്ചു.

സ​​ണ്‍​ഡേ സ്‌​​കൂ​​ള്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജെ​​റി​​ന്‍ ഇ​​ല്ലി​​ക്ക​​ല്‍, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ കെ​​വി​​ന്‍ തോ​​മ​​സ്, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് കു​​ര്യാ​​ക്കോ​​സ്, ഇ​​ട​​വ​​ക കൈ​​കാ​​ര​​ന്മാ​​രാ​​യ ജോ​​സു​​കു​​ട്ടി പാ​​റ​​ക്ക​​ല്‍, ജി​​ജി കോ​​ട്ട​​പ്പു​​റം, ജോ​​സ​​ഫ്കു​​ഞ്ഞ് തേ​​വ​​ല​​ക്ക​​ര, ജേ​​ക്ക​​ബ് മ​​ണ​​ക്കു​​ന്നേ​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : nattu vishesham Children who participated Holy Communion

Recent News

Corehub Up