Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parvathy

സോ​ണി​യ ഗാ​ന്ധി ഭ​ര്‍​ത്താ​വി​ന്‍റെ മ​ടി​യി​ലി​രി​ക്കു​ന്ന​ത് സാം​സ്കാ​രി​ക ആ​ഘാ​തം; സം​ഘ​പ​രി​വാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പാ​ർ​വ​തി

സോ​ണി​യ ഗാ​ന്ധി​ക്കും രാ​ജീ​വ് ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രെ സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളെ വി​മ​ർ​ശി​ച്ചും പ​രി​ഹ​സി​ച്ചും ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത് രം​ഗ​ത്ത്.

സോ​ണി​യ ഗാ​ന്ധി ത​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ മ​ടി​യി​ല്‍ ഇ​രി​ക്കു​ന്ന​ത് വ​ലി​യ സാം​സ്കാ​രി​ക ആ​ഘാ​ത​മു​ണ്ടാ​ക്കി​യെ​ന്നും എ​ന്നാ​ൽ ബി​ൽ​ക്കി​സ് ബാ​നു​വി​നെ ബ​ലാ​ത്സം​ഗം ചെ​യ്ത​വ​ർ സ്വ​ത​ന്ത്ര​രാ​യി ന​ട​ക്കു​ന്ന​ത് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ​യെ​ന്ന് പാ​ർ​വ​തി ചോ​ദി​ക്കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​യി​രു​ന്നു പാ​ര്‍​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

"സോ​ണി​യ ഗാ​ന്ധി ത​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ മ​ടി​യി​ല്‍ ഇ​രി​ക്കു​ന്ന​ത് വ​ലി​യ സാം​സ്കാ​രി​ക ആ​ഘാ​ത​മു​ണ്ടാ​ക്കി. എ​ന്നാ​ൽ ബി​ൽ​ക്കി​സ് ബാ​നു​വി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​വ​ർ സ്വ​ത​ന്ത്ര​രാ​യി വി​ഹ​രി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ ? ജ​സ്റ്റ് മ​നു​സ്മൃ​തി തിം​ഗ്ത്, 5000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സം​സ്‌​കാ​ര​മാ​ണ് സാ​റേ..." പാ​ർ​വ​തി കു​റി​ച്ചു.

രാ​ജീ​വ് ഗാ​ന്ധി​യും സോ​ണി​യ​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് പു​സ്ത​ക​പ്ര​കാ​ശ വേ​ള​യി​ൽ രാ​ഹു​ൽ സം​സാ​രി​ച്ചി​രു​ന്നു.

ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴെ​ല്ലാം അ​മ്മ അ​ച്ഛ​ന്‍റെ മ​ടി​യി​ല്‍ ഇ​രി​ക്കാ​റു​ണ്ടെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വാ​ക്കു​ക​ള്‍. പൊ​തു​വേ​ദി​യി​ല്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ളും മാ​ന്യ​ത​യും രാ​ഹു​ല്‍ ഗാ​ന്ധി ലം​ഘി​ച്ച​താ​യാ​ണ് സം​ഘ​പ​രി​വാ​ർ ആ​രോ​പി​ച്ച​ത്.

എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്ത് മാ​താ​പി​താ​ക്ക​ള്‍ എ​ത്ര​മാ​ത്രം വാ​ത്സ​ല്യ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യി​രു​ന്ന​തെ​ന്ന് രാ​ഹു​ല്‍ ഓ​ര്‍​മി​ച്ചു. 'ഊ​ണു​മേ​ശ​യി​ല്‍ പ​പ്പ​യു​ണ്ടാ​കും... പ​പ്പ​യു​ടെ മ​ടി​യി​ല്‍ മ​മ്മി​യും'.

എ​ല്ലാ കു​ടും​ബ​ത്തി​ലും ഇ​ങ്ങ​നെ​യാ​ണെ​ന്നാ​യി​രു​ന്നു താ​ൻ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഓ​രോ കു​ടും​ബ​ത്തി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണെ​ന്ന് മ​ന​സി​ലാ​യ​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തു​കേ​ട്ട സോ​ണി​യ ചെ​റി​യ ച​മ്മ​ലോ​ടെ വേ​ദി​യി​ലി​രു​ന്ന് പു​ഞ്ചി​രി​ച്ചു.

എ​ന്നാ​ല്‍ ഇ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ സ്വ​ന്തം അ​മ്മ​യെ​പ്പോ​ലും പ​ര​സ്യ​മാ​യി നാ​ണം​കെ​ടു​ത്തി​യെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ ആ​രോ​പി​ച്ചു.

കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ ബ​ഹു​മാ​ന​ത്തെ​ക്കു​റി​ച്ചും പൊ​തു​ജീ​വി​ത​ത്തി​ലെ ല​ക്ഷ്മ​ണ​രേ​ഖ​യെ​ക്കു​റി​ച്ചും രാ​ഹു​ലി​ന് ധാ​ര​ണ​യി​ല്ലെ​ന്നാ​യി​രു​ന്നു യു​പി ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ പ​ങ്ക​ജ് ചൗ​ധ​രി​യു​ടെ വി​മ​ര്‍​ശ​നം.

 

Latest News

Corehub Up