പരവൂര്‍: ഭാവിയില്‍ കൂടുതല്‍ സുരക്ഷിതമായ ട്രെയിന്‍ കോച്ചുകള്‍ രൂപകല്പന ചെയ്യുന്നതിനായി പുതിയ പരീക്ഷണങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി റെയില്‍വേയുടെ ഗവേഷണ വിഭാഗമായ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയും ചേര്‍ന്ന് എല്‍എച്ച്ബി കോച്ചുകളുടെ പൂര്‍ണ തോതിലുള്ള ക്രാഷ് ടെസ്റ്റ് വിജയകരമായി നടത്തി.
ലഖ്നൗവിലെ അത്യാധുനിക പരീക്ഷണ കേന്ദ്രത്തിലായിരുന്നു രാജ്യത്തെ റെയില്‍വേ ചരിത്രത്തിലെ നിര്‍ണായകമായ കൂട്ടിയിടി പരീക്ഷണം നടന്നത്.