Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passport

പാസ്പോർട്ട് : വിദേശയാത്ര നിയന്ത്രിക്കാനുള്ള രേഖ മാത്രമെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക രേ​ഖ​യാ​ണ് പാ​സ്‌​പോ​ർ​ട്ടെ​ന്നും കൃ​ത്യ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

1967ലെ ​പാ​സ്പോ​ർ​ട്ട് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​ന്ത്യ​യി​ൽ പാ​സ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യാ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ പാ​സ്‌​പോ​ർ​ട്ട് ഉ​ള്ളൂ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ജൂ​ൺ 24 ന് ​പാ​സ്‌​പോ​ർ​ട്ട് സേ​വാ ദി​വ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പാ​സ്‌​പോ​ർ​ട്ട് പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യ​ല്ലെ​ന്നും അ​തൊ​രു യാ​ത്രാ​രേ​ഖ മാ​ത്ര​മാ​ണെ​ന്നും പ്ര​സ്താ​വി​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Kerala

മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സ്; ഒ​ന്നാം പ്ര​തി​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി ഫ​ർ​സീ​ൻ മ​ജീ​ദി​ന് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.

ജൂ​ൺ ഒ​ന്ന് വ​രെ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​നു​മ​തി​ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ ന​ൽ​കി​യ​ത്.

പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നും സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്തു പോ​കാ​നു​മാ​ണ് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കു​ന്ന​ത്. ജൂ​ൺ ഒ​ന്നി​ന് മു​ൻ​പ് തി​രി​കെ കോ​ട​തി​യി​ൽ ഏ​ൽ​പ്പി​ക്ക​ണം.

നേ​ര​ത്തെ, കേ​സി​ൽ മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തി​ന് കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി ഫ​ർ​സി​ൻ മ​ജീ​ദ്, പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ അ​നു​മ​തി തേ​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് വി​മ​ർ​ശ​നം.

2022 ജൂ​ണ്‍ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്‍​ഡി​ഗോ വി​മാ​നം ക​ണ്ണൂ​രി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഫ​ര്‍​സീ​ന്‍ മ​ജീ​ദ്, ന​വീ​ന്‍ കു​മാ​ര്‍, സു​നി​ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന, വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ വ​കു​പ്പ് എ​ന്നി​വ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത​ത്. 13 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന ശേ​ഷം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

International

കരുത്തൻ പാസ്പോർട്ട്: സിംഗപ്പുർ തന്നെ ഒന്നാമത്, ഇന്ത്യ നില മെച്ചപ്പെടുത്തി

ന്യൂഡൽഹി: 2026ലെ പുതിയ ‌ഹെൻലി പാസ്പോർട്ട് ഇൻഡക്സ് റിപ്പോർട്ടിൽ ഇന്ത്യയ്ക്കു മുന്നേറ്റം. കഴിഞ്ഞ വർഷത്തെ വീഴ്ചയ്ക്കു ശേഷം ഇന്ത്യ വീണ്ടും നില മെച്ചപ്പെടുത്തി. 85 സ്ഥാനത്തുനിന്ന് എൺപതാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. നിലവിൽ ഇന്ത്യൻ പൗരന്മാർക്കു വീസയില്ലാതെ അല്ലെങ്കിൽ വീസ ഓൺ അറൈവൽ സൗകര്യത്തോടെ 55 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാം.

മെച്ചപ്പെടുത്തി

ഇന്‍റനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽനിന്നുള്ള പ്രത്യേക വിവരങ്ങളും ഹെൻലി ആൻഡ് പാർട്ണേഴ്സ് പഠനവും അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയാറാക്കുന്നത്. ഒരു പാസ്‌പോർട്ട് കൈവശമുള്ള വ്യക്തിക്കു മുൻകൂട്ടി വീസ എടുക്കാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. 2025ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ ഇന്ത്യ 85-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. 2024ലെ എൺപതാം റാങ്കിൽനിന്നാണ് താഴേക്കു പോയത്.

കരുത്തൻ സിംഗപ്പുർ

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ട് എന്ന പദവി തുടർച്ചയായ മൂന്നാം വർഷവും നിലനിർത്തി സിംഗപ്പുർ പട്ടികയിൽ ഒന്നാമതായി തുടരുന്നു. ആകെ 227 സ്ഥലങ്ങളിൽ 192 എണ്ണത്തിലേക്കും സിംഗപ്പുർ പാസ്‌പോർട്ട് ഉടമകൾക്കു വീസയില്ലാതെ പ്രവേശിക്കാം. 188 രാജ്യങ്ങളിലേക്കു യാത്രാ ചെയ്യാവുന്ന ജപ്പാനും ദക്ഷിണ കൊറിയയും തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്.

186 രാജ്യങ്ങളിലേക്കു വീസാരഹിത പ്രവേശനം കിട്ടുന്ന പാസ്പോർട്ടുമായി ഡെന്മാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലൻഡ്, നെതർലൻഡ്‌സ്, നോർവേ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് 185 രാജ്യങ്ങളിലേക്കു യാത്രാ അനുമതിയുണ്ട്. 184 രാജ്യങ്ങളിലേക്കു പ്രവേശന സൗകര്യം കിട്ടുന്ന ഹംഗറി, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലോവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ആദ്യ അഞ്ചാം സ്ഥാനം പങ്കിട്ടു.

Kerala

ദിലീപിനു പാസ്പോർട്ട് തിരികെ, മൂന്നു പേർക്കെതിരേ നൽകിയ ഹർജി പിന്നീട് പരിഗണിക്കും

കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.

കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി
പിന്നീട് പരിഗണിക്കാനായി മാറ്റി. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ.എ ജയശങ്കർ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.

Kerala

പാസ്‌പോര്‍ട്ട് വിട്ടുകിട്ടാൻ ദിലീപ് കോടതിയില്‍

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ല്‍കി​​​യ പാ​​​സ്‌​​​പോ​​​ര്‍ട്ട് വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദി​​​ലീ​​​പ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ന​​​ല്‍കി​​​യ​​​ത്.

ജ​​​യി​​​ലി​​​ലാ​​​യ​​​തി​​​ന് 83 ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ജാ​​​മ്യം ന​​​ല്‍കു​​​മ്പോ​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​രു​​​ന്ന പ്ര​​​കാ​​​ര​​​മാ​​​ണു ദി​​​ലീ​​​പ് പാ​​​സ്‌​​​പോ​​​ര്‍ട്ട് കോ​​​ട​​​തി​​​യെ ഏ​​​ല്‍പ്പി​​​ച്ച​​​ത്.

കേ​​​സി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ​​​തോ​​​ടെ പാ​​​സ്‌​​​പോ​​​ര്‍ട്ട് തി​​​രി​​​കെ ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യം. എ​​​ന്നാ​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍ട്ട് ന​​​ല്‍കു​​​ന്ന​​​തി​​​നെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ എ​​​തി​​​ര്‍ത്തു. ആ​​​വ​​​ശ്യം പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up