Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathanapuram

പോ​സ്റ്റു​മാ​ന് മ​ർ​ദ​ന​മേ​റ്റു; മൂ​ന്ന് ഡി​വൈ​എഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: യു​വാ​വി​ന്‍റെ പാ​സ്പോ​ർ​ട്ട് തി​രി​ച്ച​യ​ച്ചെ​ന്ന് ആ​രോ​പി​ച്ച് പോ​സ്റ്റു​മാ​നെ മ​ർ​ദി​ച്ച ഡി​വൈ​എഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റു​മാ​ൻ വി​ള​ക്കു​ടി വി​ജ​യ​ല​യ​ത്തി​ൽ വി​ഷ്ണു എം. ​പി​ള്ള​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഡി​വൈ​എ​ഫ്ഐ നേ​താ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​ന​ന്തു പി​ള്ള, ഷി​നു​മോ​ൻ, സ്വ​രാ​ജ് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. സ​ത്യ​ൻ​മു​ക്കി​ന് സ​മീ​പം വെ​ച്ച് സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഒ​രു യു​വാ​വി​ന്‍റെ പാ​സ്പോ​ർ​ട്ട് വി​ഷ്ണു തി​രി​ച്ച​യ​ച്ചി​രു​ന്നു.

ഇ​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​മ്പ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധ​മു​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

ഗ​ണേ​ഷ്കു​മാ​റി​ന് തി​രി​ച്ച​ടി; പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യ പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പി​രി​ച്ചു വി​ട്ടു. ഗ​ണേ​ഷി​ന്‍റെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ണി​യ​നി​ലെ പ​ത്ത് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു.

താ​ലൂ​ക്ക് യൂ​ണി​യ​നി​ൽ ആ​കെ 19 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ത്തു​പേ​ർ രാ​ജി​വ​ച്ച​തോ​ടെ ര​ജി​സ്ട്രാ​ർ ഭ​ര​ണ​സ​മി​തി പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.​ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ യൂ​ണി​യ​നി​ൽ അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു.

താ​ലൂ​ക്ക് യൂ​ണി​യ​നി​ൽ യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും ത​ന്‍റെ അ​ച്ഛ​ന്‍റെ സ​മ്പാ​ദ്യം കൊ​ണ്ടാ​ണ് യൂ​ണി​യ​ൻ ഉ​ണ്ടാ​ക്കി​യ​തെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു. പ​ത്മ ക​ഫേ നി​ർ​മാ​ണ​ത്തി​ല​ട​ക്കം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

Kerala

കാ​ല​ൻ​കോ​ഴി​യെ വേ​ണ്ട; കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ൽ​പ്പ​റ്റ​യി​ൽ കോ​ഴി​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​ക​യും ഗ​ണേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

മ​ന്ത്രി​യു​ടെ ഭാ​ര്യ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ നീ​ക്കം. മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ പ​ത്ത​നാ​പു​ര​ത്തും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ബാ​ന​ർ കെ​ട്ടി.

കാ​ല​ൻ​കോ​ഴി പ​ത്ത​നാ​പു​ര​ത്തി​ന് വേ​ണ്ടെ​ന്നെ​ഴു​തി​യ ബാ​ന​റാ​ണ് കെ​ട്ടി​യ​ത്. തു​ട​ർ​ന്ന് പ​ത്ത​നാ​പു​രം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ബ​സു​ക​ൾ ത​ട​ഞ്ഞു. പ​ത്ത​നാ​പു​ര​ത്ത് മ​ന്ത്രി​ക്ക് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ​തോ​ടെ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്.

Kerala

ത​ടി ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്നു; പ​ര​സ്യ​ശാ​സ​ന​യു​മാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

കൊ​ല്ലം: ത​ടി ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​ര​സ്യ​ശാ​സ​ന​യു​മാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. മ​ന്ത്രി​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​ത്ത​നാ​പു​ര​ത്താ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ത​ടി​ക​ൾ ഇ​ട്ട​തി​നെ തു​ട​ർ​ന്ന് ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ പു​ന്ന​ല - അ​ലി​മു​ക്ക് റോ​ഡി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തു ക​ണ്ട മ​ന്ത്രി വാ​ഹ​നം നി​ർ​ത്തി അ​വി​ടെ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​ക്രോ​ശി​ച്ചു.

ഇ​ത് ദ്രോ​ഹ​മാ​ണെ​ന്നും ഇ​വി​ടെ നി​ങ്ങ​ൾ ത​ന്നെ​യ​ല്ലേ താ​മ​സി​ക്കു​ന്ന​തെ​ന്നും ചോ​ദി​ച്ച മ​ന്ത്രി റോ​ഡ് പൊ​ളി​ച്ച​ത് ശ​രി​യാ​ക്കി​യി​ട്ടേ വി​ടൂ​വെ​ന്നും നി​ല​പാ​ടെ​ടു​ത്തു. ഒ​രു പി​ണ​ക്ക​വും ഇ​തി​ൽ വേ​ണ്ടെ​ന്നും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് എ​ൻ​ജി​നീ​യ​റെ വി​ളി​ച്ചു വ​രു​ത്തി എ​ത്ര​യും വേ​ഗം റോ​ഡ് ശ​രി​യാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശ​വും ന​ൽ​കി. അ​തി​നു​ശേ​ഷ​മാ​ണ് മ​ന്ത്രി പോ​യ​ത്.

District News

ചെ​ടി​ക​ൾ ക​രി​ഞ്ഞു​തു​ട​ങ്ങി;പ​ത്ത​നാ​പു​ര​ത്ത് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പാ​ളി

പ​ത്ത​നാ​പു​രം : പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യെ​ങ്കി​ലും ചെ​ടി​ക​ൾ ക​രി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ പ​ദ്ധ​തി പാ​ളി. ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ കൂ​ട്ട​ത്തോ​ടെ ക​രി​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു.

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.ചെ​ടി​ക​ൾ ന​ന​യ്ക്കാ​ൻ സ്ഥാ​പി​ക്കേ​ണ്ടി​യി​രു​ന്ന ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ ന​ട​പ്പാ​ക്കാ​ത്ത​തും കാ​ര്യ​ക്ഷ​മ​മാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തും പ​ദ്ധ​തി​ക്കു തി​രി​ച്ച​ടി​യാ​യി.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന​കാ​ല​ത്താ​ണ് ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്. ര​ണ്ടു​വ​ർ​ഷം​മു​ൻ​പ് വി​ഭാ​വ​നം​ചെ​യ്ത പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​താ​കു​ക​യും ക​ല്ലും​ക​ട​വ് പാ​ലം ന​ഗ​ര​ത്തി​ന്‍റെ വി​കൃ​ത​മു​ഖ​മാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി മു​റ​വി​ളി ഉ​യ​ർ​ന്ന​ത്. മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ എം​എ​ൽ​എ ഫ​ണ്ടും പ​ഞ്ചാ​യ​ത്തു​വി​ഹി​ത​വും ഉ​പ​യോ​ഗി​ച്ചു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ അ​ട​ങ്ക​ൽ പ്ര​തീ​ക്ഷി​ച്ച പ​ദ്ധ​തി​ക്കാ​യി ആ​ദ്യ​ഘ​ട്ട ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​ല്ലും​ക​ട​വു​മു​ത​ൽ ചെ​മ്മാ​ൻ​പാ​ലം​വ​രെ​യു​ള്ള പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലെ മു​ക്കാ​ൽ​ഭാ​ഗ​ത്തും ചെ​ടി​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ച്ചു.

ചെ​ടി​ക​ൾ വ​ച്ച​തു മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പാ​ണ്. പൂ​ർ​ണ​മാ​യി ചെ​ടി​ക​ൾ ന​ട്ട​ശേ​ഷം ന​ന​യ്ക്കാ​ൻ ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ സ്ഥാ​പി​ക്കാ​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നു​ള്ള 28 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തു​വി​ഹി​ത​വും വി​നി​യോ​ഗി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​നു​ള്ള പൈ​പ്പു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും സ്ഥാ​പി​ക്കാ​തെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ൻ​പാ​ണ് പ​ദ്ധ​തി ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കി​യ​ത്. വേ​ന​ലാ​യ​തോ​ടെ ചെ​ടി​ക​ൾ ന​ശി​ച്ചും തു​ട​ങ്ങി.

ന​ന​യ്ക്കാ​ൻ ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യി​ല്ല. ഇ​ത്ര​യും സ്ഥ​ല​ത്തു ചെ​ടി​ക​ൾ ഉ​ണ​ങ്ങാ​തെ കാ​ക്കാ​ൻ വേ​ന​ൽ​ക്കാ​ല​ത്ത് പ​ല​വ​ട്ടം ന​ന​യ്ക്കേ​ണ്ടി​വ​രും.

ഇ​തി​നു ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ അ​നി​വാ​ര്യ​മാ​ണ്. തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പ​ദ്ധ​തി പാ​ളി​യ​തോ​ടെ നി​ശ്ചി​ത സ്ഥ​ല​ത്തെ​ല്ലാം ചെ​ടി​ക​ൾ വ​യ്ക്കാ​തെ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്. ക​ല്ലും​ക​ട​വ് പാ​ല​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ളൊ​ന്നും ന​ട​പ്പാ​യി​ട്ടു​മി​ല്ല.

ആ​വ​ശ്യ​മാ​യ തു​ക ല​ഭി​ച്ച് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​വും പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​തി​നു സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന പ​ഞ്ചാ​യ​ത്തി​ന് വാ​ഗ്ദാ​നം​ചെ​യ്ത എം​എ​ൽ​എ ഫ​ണ്ട് പൂ​ർ​ണ​മാ​യി അ​നി​വാ​ര്യ​വു​മാ​ണ്.

 

Latest News

Corehub Up