Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peddi

‘ആ ​അ​പ​മാ​നം എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ​യു​ണ്ടാ​കും; ‘പെ​ദ്ധി’ വി​വാ​ദ​ങ്ങ​ളി​ൽ ജാ​ൻ​വി ക​പൂ​ർ    

തെ​ലു​ങ്കു ചി​ത്രം ‘പെ​ദ്ധി’​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ന​ടി ജാ​ൻ​വി ക​പൂ​ർ. ​ക​ര​ൺ ജോ​ഹ​റി​ന്‍റെ ടോ​ക്ക് ഷോ​യാ​യ ‘കോ​ഫി വി​ത്ത് ക​ര​ണി’​ലാ​ണ് ജാ​ൻ​വി ക​പൂ​ർ പെ​ദ്ധി’ സി​നി​മ​യെ​ക്കു​റി​ച്ചും ആ ​വി​വാ​ദ​ങ്ങ​ൾ ത​ന്നി​ലു​ണ്ടാ​ക്കി​യ ആ​ഘാ​ത​ത്തെ കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ​ത്.

‘പെ​ദ്ധി സി​നി​മ​യെ​ക്കു​റി​ച്ചും അ​തി​നു​പി​ന്നാ​ലെ ഉ​ണ്ടാ​യ വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ക്കാ​ന്‍ എ​നി​ക്ക് ഇ​ത്ര​യ​ധി​കം മ​ടി​യു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ കാ​ര​ണം, ഒ​രു​പാ​ട് ആ​ളു​ക​ള്‍ ആ ​സി​നി​മ​യ്ക്ക് വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ട്ടു​ണ്ട് എ​ന്ന​താ​ണ്. കൂ​ടാ​തെ എ​ന്ത് പ​റ​യ​ണം എ​ന്നോ, അ​ഥ​വാ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന് പോ​ലും എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. കാ​ര​ണം, ആ ​ഒ​രു പ​രാ​ജ​യ​ത്തി​ൽ എ​ന്‍റെ പ​ങ്കി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഞാ​ന്‍ ഏ​റ്റെ​ടു​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്.

കാ​ര​ണം, അ​ത്ത​ര​മൊ​രു നെ​ഗ​റ്റീ​വാ​യ കാ​ര്യ​വും ന​റേ​റ്റീ​വും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍, പ്ര​ത്യേ​കി​ച്ച്  സ്ത്രീ​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മോ​ശം സ്വാ​ധീ​നം എ​ന്‍റെ മ​ന​സാ​ക്ഷി​യെ വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ട്. ആ ​അ​പ​മാ​നം എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ​യു​ണ്ടാ​കും.

എ​നി​ക്ക് കു​റ​ച്ചു​കൂ​ടി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​മാ​യി​രു​ന്നു​വോ? എ​നി​ക്ക് കു​റ​ച്ചു​കൂ​ടി ജാ​ഗ്ര​ത പു​ല​ര്‍​ത്താ​മാ​യി​രു​ന്നു​വോ? എ​നി​ക്ക് അ​തി​നെ​തി​രെ‌ അ​പ്പോ​ൾ ത​ന്നെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​മാ​യി​രു​ന്നു​വോ?. ഇ​പ്പോ​ൾ ആ​ലോ​ചി​ക്ക​മ്പോ​ൾ നൂ​റ് ശ​ത​മാ​ന​വും വേ​ണ​മാ​യി​രു​ന്നു എ​ന്നാ​ണ് തോ​ന്നു​ന്ന​ത്.

എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ചി​ത്രീ​ക​രി​ച്ച​തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നോ? അ​ത് സ്ത്രീ​ക​ളെ വ​സ്തു​വ​ത്ക​രി​ക്കു​ന്നു​ണ്ടോ? ക​ഥാ​പ​ര​മാ​യി ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടോ എ​ന്നി​ങ്ങ​നെ ചോ​ദി​ച്ചാ​ൽ എ​ന്‍റെ മ​റു​പ​ടി അ​തേ​യെ​ന്നാ​ണ്. 

ഇ​നി എ​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രേ​യൊ​രു കാ​ര്യം ഇ​ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക മാ​ത്ര​മാ​ണ്. 'ഞാ​ൻ കു​റ​ച്ചു​കൂ​ടി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നു, ഞാ​ൻ അ​തി​നെ​തി​രെ കു​റ​ച്ചു​കൂ​ടി വ​ലി​യ രീ​തി​യി​ൽ ശ​ബ്ദ​മു​യ​ർ​ത്ത​ണ​മാ​യി​രു​ന്നു, എ​ന്നൊ​ക്കെ വി​ചാ​രി​ച്ച് സ്വ​യം കു​റ്റ​പ്പെ​ടു​ത്തി ഞാ​ൻ ഏ​റെ വി​ഷ​മി​ച്ചി​ട്ടു​ണ്ട്.

വീ​ണ്ടും പ​റ​യ​ട്ടെ, കു​റ്റം മ​റ്റു​ള്ള​വ​രു​ടെ മേ​ലേ​ക്ക് ത​ള്ളി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് പോ​ലെ തോ​ന്നു​മെ​ന്ന​തി​നാ​ൽ എ​നി​ക്ക് ഇ​ത് പ​റ​യാ​ൻ ഇ​ഷ്ട​മ​ല്ല. എ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് അ​റി​യാ​മ​ല്ലോ, 'അ​തെ, സം​വി​ധാ​യ​ക​ൻ എ​ന്ത് പ​റ​ഞ്ഞാ​ലും അ​ത് അ​നു​സ​രി​ക്ക​ണം, ന​മ്മ​ൾ പ്ര​ഫ​ഷ​ന​ൽ ആ​യി​രി​ക്ക​ണം' എ​ന്നൊ​ക്കെ പ​റ​യു​ന്ന ആ ​ഒ​രു രീ​തി.

അ​തി​നാ​ൽ, എ​നി​ക്ക് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, കാ​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​ശ്ന​ര​ഹി​ത​മാ​ക്കാ​ൻ എ​ന്‍റെ അ​റി​വി​ൽ നി​ന്ന് ഞാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കൃ​ത്യ​മാ​യ ഒ​രു സ്ക്രി​പ്റ്റ് (bound script) ന​ൽ​കു​ന്ന രീ​തി വ​ള​രെ അ​പൂ​ർ​വ​മാ​ണ്.

ക്യാ​മ​റ ആം​ഗി​ളു​ക​ൾ എ​വി​ടെ​യാ​ണെ​ന്നൊ​ക്കെ ആ ​സ്ക്രി​പ്റ്റു​ക​ളി​ൽ കാ​ണു​ന്ന​ത് വ​ള​രെ വി​ര​ള​വു​മാ​ണ്. എ​ങ്കി​ലും, ഇ​തി​ൽ എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഞാ​ൻ ഏ​റ്റെ​ടു​ത്തേ തീ​രൂ.

എ​നി​ക്ക് ചി​ല പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും പ്രി​വി​ലേ​ജു​ക​ളും ഉ​ണ്ടെ​ന്ന​ത് സ​ത്യ​മാ​ണ്. അ​തി​ന് ആ​ളു​ക​ളി​ൽ നി​ന്ന് കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ ഞാ​ൻ എ​ന്താ​യാ​ലും കേ​ൾ​ക്കേ​ണ്ടി വ​രും. അ​തു​കൊ​ണ്ട് ത​ന്നെ ആ ​പ്രി​വി​ലേ​ജ് ഉ​പ​യോ​ഗി​ച്ച് എ​നി​ക്ക് ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​മാ​യി​രു​ന്നു’, ജാ​ൻ​വി പ​റ​ഞ്ഞു. 

Latest News

Corehub Up