Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pedestrian

17 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് അ​ട​ര്‍​ന്നു വീ​ണു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ചു​നാ​ഭ​ട്ടി​യി​ൽ 17 നി​ല​ക​ളു​ള്ള ഫ്ലാ​റ്റി​ന്‍റെ ടെ​റ​സി​ൽ​നി​ന്ന് കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു​വീ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​ബ്ദു​ൾ വ​ഹാ​ബ് (55) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലെ നി​ല​യി​ലു​ള്ള കൈ​വ​രി​യു​ടെ പ്ലാ​സ്റ്റ​റിം​ഗി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം പെ​ട്ടെ​ന്ന് താ​ഴെ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ ത​ല​യി​ലേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് ക​ഷ്ണം വീ​ണ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കെ​ട്ടി​ട​ത്തി​ൽ തൂ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ബാ​ക്കി കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി നീ​ക്കം ചെ​യ്തു. കെ​ട്ടി​ട​ത്തി​ന്‍റെ പ​ഴ​ക്ക​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലെ വീ​ഴ്ച​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

കാൽനടയാത്രികൻ കുറുകെ ചാടി; നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു

പേരൂർക്കട: റോഡ് മുറിച്ചുകടന്ന കാൽനടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസും രണ്ടു കാറും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 9.30 ഓടു കൂടിയായിരുന്നു അപകടം.

നാലു വാഹനങ്ങളും എം.സി റോഡിൽ നാലാഞ്ചിറ ഭാഗത്തേക്ക് പോകുകയായിരുന്നു. പൊടുന്നനെ കാൽനടയാത്രികൻ കുറുകെ ചാടിയതുകണ്ട് ഇരുചക്ര വാഹനം ഓടിച്ചിരുന്നയാൾ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ വന്ന ബിഎംഡബ്ല്യു കാർ ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. കൈക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ബിഎംഡബ്ല്യു കാറിനു പിന്നിൽ ടാറ്റ പഞ്ച് കാർ വന്നിടിക്കുകയായിരുന്നു. കാറുകൾ സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിറകെ വരികയായിരുന്ന വികാസ് ഭവൻ ഡിപ്പോയിലെ ബസ് ടാറ്റാ പഞ്ച് കാറിനു പിന്നിലിടിച്ചു. മൂന്നു വാഹനങ്ങളും തകർന്നിട്ടുണ്ട്. ബസിന്‍റെ മുൻഭാഗവും തകർന്നു.

മണ്ണന്തല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട ഇരുചക്ര വാഹന യാത്രികന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Kerala

പിക്അപ് വാനിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു; അപകടത്തിനു പിന്നാലെ വാൻ തലകീഴായി മറിഞ്ഞു

കൊച്ചി: പൈങ്ങോട്ടൂരില്‍ നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. പനങ്കര കന്നാരത്തൊട്ടി മറ്റക്കോടിയില്‍ ബേബിയുടെ ഭാര്യ ശോഭന (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.15ന് ആണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോവുകയായിരുന്ന ശോഭന, മൂവാറ്റുപുഴ-കാളിയാര്‍ റൂട്ടില്‍ മടത്തോത്ത്പാറയില്‍ ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്അപ് വാന്‍ ശോഭനയെ പിന്നില്‍ നിന്നും ഇടിക്കുകയായിരുന്നു.

പിക്അപ് വാന്‍ തലകീഴായി സമീപത്തുള്ള പുരയിടത്തിലേക്ക് മറിഞ്ഞു. എന്നാല്‍ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന സഹായിക്കും സാരമായ പരിക്കുകളില്ല.

വാഹനം മറിയുന്നതിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോത്താനിക്കാട് പോലീസും ചേര്‍ന്ന് ശോഭനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംസ്‌കാരം നാളെ രാവിലെ 11ന് ഞാറക്കാട് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍.

District News

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ള​ഗ​പ്പാ​റ​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. ഛത്തീ​സ്ഗ​ഡ് ക​ദ​മാ​ന്ദോ​ന്ദി റാ​യി​ഗ്രാ​ഹ് സ്വ​ദേ​ശി വ​സ​ന്ത​റാം(23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ഴ​ൽ​ക്കി​ണ​ർ ജോ​ലി​ക്കാ​ര​നാ​യ വ​സ​ന്ത​റാം താ​മ​സ​സ്ഥ​ല​ത്ത് നി​ന്ന് റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ബ​ത്തേ​രി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​റാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ച​ത്.

ത​ല​യ്ക്ക് പ​രി​ക്കേ​റ്റ യു​വാ​വി​നെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മീ​ന​ങ്ങാ​ടി എ​സ്ഐ കെ.​എ. പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബം​ഗ​ളൂ​രൂ​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ നി​ന്ന് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കും. ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ മീ​ന​ങ്ങാ​ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി.

National

മും​ബൈ​യി​ൽ ബ​സ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ല് മ​ര​ണം

 മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു. മും​ബൈ​യി​ലെ ഭാ​ണ്ഡൂ​പി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ബൃ​ഹ​ൻ​മും​ബൈ ഇ​ല​ക്ട്രി​ക് സ​പ്ലൈ ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ടി​ന്‍റെ (ബെ​സ്റ്റ്) ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ബ​സ് പി​ന്നി​ലോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് വ​ലി​യ പോ​ലീ​സ് സം​ഘ​മെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up