x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി ഓ​ടി​ച്ച ബൈ​ക്ക് കാ​ല്‍​ന​ട​യാ​ത്രി​ക​നെ ഇ​ടി​ച്ച് അപകടം; ര​ണ്ടു​പേ​രും മ​രി​ച്ചു


Published: March 16, 2026 12:00 AM IST | Updated: March 16, 2026 12:00 AM IST

കാ​ഞ്ഞ​ങ്ങാ​ട്: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി ഓ​ടി​ച്ച ബൈ​ക്ക് കാ​ല്‍​ന​ട​യാ​ത്രി​ക​നെ ഇ​ടി​ച്ച് ര​ണ്ടു​പേ​രും മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മീ​നാ​പ്പീ​സ് സ്വ​ദേ​ശി നാ​ഫി​ഫ് (17), കാ​ഞ്ഞ​ങ്ങാ​ട് ചി​ത്താ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീ​ദ് (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് യാ​ത്രി​ക​നാ​യ മീ​നാ​പ്പീ​സി​ലെ അ​മ​ന്‍ ഹാ​ഷിം (17) പ​രി​ക്കേ​റ്റ് കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 2.45ഓ​ടെ കാ​ഞ്ഞ​ങ്ങാ​ട് മ​ഡി​യ​ന്‍ സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ഫി​ഫും ഹാ​ഷി​മും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ബൈ​ക്കി​ല്‍ പോ​കു​മ്പോ​ഴാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന മ​ജീ​ദി​നെ ഇ​ടി​ച്ച​ത്.

ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ിച്ചു. റ​ഹീം-​വ​ഹീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ നാ​ഫി​ഫ് അ​മ്പ​ല​ത്ത​റ ജി​വി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​രി: നൂ​റി. ആ​മി​ന​യാ​ണ് മ​രി​ച്ച മ​ജീ​ദി​ന്‍റെ സ​ഹോ​ദ​രി. സം​ഭ​വ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് മ​രി​ച്ച നാ​ഫി​ഫി​നെ​തി​രെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗി​നും ജീ​വ​ഹാ​നി​ വ​രു​ത്തി​യ​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Bike ridden Two student pedestrian

Recent News

Corehub Up