Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Penance

Thrissur

22 വ​ർ​ഷ​ത്തെ ത​പ​സ്: ചെ​റു​വ​ന​മാ​യി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​വി​ടെ​യി​ല്ലാ​ത്ത മ​ര​ങ്ങ​ളി​ല്ല, കേ​ൾ​ക്കാ​ത്ത സ​സ്യ​നാ​മ​ങ്ങ​ളി​ല്ല! ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഇ​ന്നു കു​ട്ടി​വ​നം​കൂ​ടി​യാ​ണ്. റോ​ട്ട​റി ക്ല​ബ് 22 വ​ർ​ഷ​മാ​യി പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തു​ന്ന​ത് 525 മ​ര​ങ്ങ​ളാ​ണ്. ഒ​ന്ന​ര​യേ​ക്ക​റി​ലെ ആ​ർ​ബൊ​റേ​റ്റം ഇ​ന്നു പ്ര​കൃ​തി​യു​ടെ സ​ന്പ​ത്താ​ണ്. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മു​ൻ​മേ​ധാ​വി​യും 2017ലെ ​വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പ്ര​ഫ. എം.​എ. ജോ​ണ്‍ ആ​ണ് ഈ ​പ​ച്ച​ത്തു​രു​ത്തി​ന്‍റെ കാ​വ​ലാ​ൾ.

പ​റ​വൂ​ർ താ​ലൂ​ക്കി​ലെ വ​ള്ളു​വ​ള്ളി മേ​നാ​ച്ചേ​രി കു​ടും​ബാം​ഗ​മാ​യ അ​ദ്ദേ​ഹം വി​ശ്ര​മ​ജീ​വി​തം മു​ഴു​വ​ൻ വ​ന​സം​ര​ക്ഷ​ണ​ത്തി​നാ​യി മാ​റ്റി​വ​ച്ചു. ക​ഠി​ന​മാ​യ ചീ​ങ്ക​ണ്ണി​പ്പാ​റ നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് മ​ര​ങ്ങ​ൾ ന​ടു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ജ​ല​ക്ഷാ​മം നേ​രി​ട്ട​പ്പോ​ൾ സ്വ​ന്തം കാ​റി​ൽ വെ​ള്ള​മെ​ത്തി​ച്ചാ​ണു തൈ​ക​ൾ ന​ന​ച്ച​ത്. പ്ര​തി​ദി​നം ര​ണ്ടു​മ​ണി​ക്കൂ​ർ ഇ​വി​ടെ ചെ​ല​വി​ടു​ന്നു. ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണു​പ​യോ​ഗി​ക്കു​ന്ന​ത്.

അ​പൂ​ർ​വ സ​സ്യ​ങ്ങ​ൾ

അ​പൂ​ർ​വ​മാ​യ 330 സ​സ്യ​ങ്ങ​ളി​വി​ടു​ണ്ട്. മൂ​ത്താ​ശാ​രി, നീ​ർ​മാ​ത​ളം, ദ​ന്ത​പാ​ല, ഒ​ടു​ക്, കു​ട​ക​പ്പാ​ല, കു​ന്ത​രി​ക്കം, കൃ​ഷ്ണ​നാ​ൽ, ശിം​ശി​പ, ഇ​ടം​പി​രി, പൂ​പ്പാ​തി​രി, ചോ​ര​പ്പാ​ല, കു​ള​വെ​ട്ടി, ക​ടു​വാ​പി​ടു​ക്ക​ൻ, ക​ടു​ക്ക, ര​ക്ത​ച​ന്ദ​നം, പു​ത്ര​ജീ​വ, പ​ല​ക​പ്പ​യ്യാ​നി, പൂ​വ​ണം, ഉൗ​റാ​വ്, വി​ല്ലൂ​ന്നി... പ​ട്ടി​ക നീ​ളും.

ദ​ന്ത​പാ​ല​യും നീ​ർ​മാ​ത​ള​വും വേ​ങ്ങ​യും ല​ക്ഷ്മി​ത​രു​വും മൂ​ത്താ​ശാ​രി മ​ര​വും നാ​ട്ട​ത്തി​യും ഇ​ന്നു വ​ൻ​മ​ര​ങ്ങ​ളാ​ണ്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന അ​റു​പ​തി​ല​ധി​കം മ​ര​ങ്ങ​ളും നൂ​റി​ല​ധി​കം ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ന​ക്ഷ​ത്ര​മ​ര​വും നാ​ൽ​പ്പാ​മ​ര​വും ന​വ​ഗ്ര​ഹ​മ​ര​വു​മ​ട​ക്കം ഒ​ട്ട​ന​വ​ധി ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും വ​ള​ർ​ത്തു​ന്നു​ണ്ട്. കാ​റ്റ​ത്ത് കാ​യ്ക​ൾ ഇ​ള​കി ബ​ഹ​ള​മു​ണ്ടാ​കു​ന്ന വു​മ​ണ്‍ ട്രെ​ൻ​ഡ് ട്രീ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ൻ​മേ​നി വാ​ക​യും വ​ട​മു​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ന​ത്തൊ​ണ്ടി​മ​ര​വും ര​വു​രി​യും വാ​ജീ​ക​ര​ണ​ശ​ക്തി കൂ​ട്ടു​ന്ന നോ​നി​മ​ര​വും ഈ ​ശേ​ഖ​ര​ത്തി​ൽ​പെ​ടു​ന്നു.

ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ​ക്കാ​യി ഹ​രി​ത​വി​രു​ന്ന്

32 സെ​ന്‍റി​ൽ ശ​ല​ഭോ​ദ്യാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബു​ദ്ധ​മ​യൂ​രി​യു​ടെ ആ​തി​ഥേ​യ​സ​സ്യ​മാ​യ മു​ള്ളി​ല​മ​ട​ക്കം ഇ​വി​ടെ​യു​ണ്ട്. ജൂ​ലൈ- ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ 43 ഇ​നം ശ​ല​ഭ​ങ്ങ​ൾ ഇ​വി​ടെ​ടെ​ത്തി. ഓ​രോ ശ​ല​ഭ​ത്തി​നും മ​ര​ങ്ങ​ളു​ണ്ട്.

പൊ​ന്നാ​വ​രം, ത​ക​ര, ഗ​രു​ഡ​ക്കൊ​ടി, കാ​ട്ടു​ക​ടു​ക്ക്, ആ​വ​ണ​ക്ക്, പൂ​ച്ച​പ്പ​ഴം, വേ​ലി​പ്പ​രു​ത്തി, ഈ​ന്ത, മ​ന്ദാ​രം, ഇ​ല​മു​ള​ച്ചി, ഹേ​മ​പു​ഷ്പം തു​ട​ങ്ങി​യ​വ​യും ശ​ല​ഭ​ങ്ങ​ൾ​ക്കു പൂ​ന്പൊ​ടി​യും തേ​നും ന​ൽ​കു​ന്ന കു​മ്മി​ണി​പ്പ​ച്ച, ഒ​ടി​യ​ൻ​ചീ​ര, കു​ക്കു​ര, അ​മു​കി​കു​രം, ശം​ഖു​പു​ഷ്പം, നീ​ല​പ്പാ​ല, ന​ന്ത്യാ​ർ​വ​ട്ടം, വ​ൻ​കു​റു​ന്തോ​ട്ടി, തേ​ൾ​ക്ക​ട, ക​ന​വീ​ര്യം, എ​ട​മ​ക്കി, കി​ലു​കി​ലു​ക്കി, കോ​മോ​ട്ടം തു​ട​ങ്ങി​യ​വ​യും ശ​ല​ഭ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി ഈ ​ഉ​ദ്യാ​ന​ത്തി​ലു​ണ്ട്. കോ​മ​ണ്‍ പി​യ​റോ​ട്ട്, കോ​മ​ണ്‍ സെ​റൂ​ലി​യ​ൻ (പൊ​ട്ടു​വാ​ലാ​ട്ടി), കോ​മ​ണ്‍ ല​പ്പേ​ർ​ഡ് (പു​ള്ളി​പ്പു​ലി ചി​ത്ര​ശ​ല​ഭം), കോ​മ​ണ്‍ ഇ​വ​നിം​ഗ് ബ്രൗ​ണ്‍ (ക​രി​യി​ല ചി​ത്ര​ശ​ല​ഭം), കോ​മ​ണ്‍ റോ​സ് (നാ​ട്ടു​റോ​സ്), കോ​മ​ണ്‍ മോ​ർ​മോ​ണ്‍ (നാ​ര​ക​ക്കാ​ളി), കോ​മ​ണ്‍ സെ​യി​ല​ർ (പൊ​ന്ത​ചു​റ്റ​ൻ), കോ​മ​ണ്‍ എ​മി​ഗ്ര​ൻ​റ് (മ​ഞ്ഞ​ത്ത​ക​ര​മു​ത്തി) ടൈ​ഗ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ഗ്ലാ​സി, ബ്ലു, ​സ്ട്രി​പ്പ്ഡ് എ​ന്നീ ഇ​ന​ങ്ങ​ളും കൂ​ടാ​തെ മം​ഗി പ​സി​ൽ, ത​മി​ൽ യോ​മെ​ൻ, സ​ഹ്യാ​ദ്ര റ​സ്റ്റി​ക് എ​ന്നീ ചി​ത്ര​ശ​ല​ഭ​ങ്ങ​ളും ഈ ​ഉ​ദ്യാ​ന​ത്തി​ലെ സ​ന്ദ​ർ​ശ​ക​രാ​ണ്.

 

Latest News

Corehub Up