ഇറ്റാനഗർ: അരുണാചൽപ്രദേശിലെ തിരാപ് ജില്ലയിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിലേർപ്പെട്ടിരുന്ന സൈറ്റ് സൂപ്പർവൈസറെയും തൊഴിലാളിയെയും തീവ്രവാദിസംഘം തട്ടിക്കൊണ്ടുപോയി.
വെള്ളിയാഴ്ച രാത്രി എട്ടിന് ബാരാപ് ഗ്രാമത്തിലെ വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തിന്റെ നിർമാണ സൈറ്റിലെത്തിയ മൂന്നംഗ സംഘമാണ് ഇരുവരെയും തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയതെന്നു പോലീസ് സൂപ്രണ്ട് ആദിത്യ സിംഗ് പറഞ്ഞു.
രണ്ടുദിവസമായി ഇരുവരെയുംകുറിച്ച് ഒരു സൂചനയും പൊലിസിനു ലഭിച്ചില്ലെന്നാണു വിവരം. അരുണാചൽപ്രദേശ് പൊലിസിനെക്കൂടാതെ ആസാം റൈഫിൾസ്, സിആർപിഎഫ് എന്നിവരടങ്ങുന്ന സംഘവും തെരച്ചിൽ ദൗത്യത്തിലുണ്ട്.