Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Personal Assistant

ബം​ഗാ​ളി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം; സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് വെ​ടി​യേ​റ്റു മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ച​ന്ദ്ര​നാ​ഥ് ര​ഥ് വെ​ടി​യേ​റ്റു മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ മ​ധ്യം​ഗ്രാം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ദീ​ർ​ഘ​കാ​ല​മാ​യി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ വി​ശ്വ​സ്ത​നും അ​ടു​ത്ത സ​ഹാ​യി​യു​മാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ച​ന്ദ്ര​നാ​ഥ്.

ബു​ധ​നാ​ഴ്ച രാ​ത്രി ച​ന്ദ്ര​നാ​ഥ് ത​ന്‍റെ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ വാ​ഹ​നം ത​ട​യു​ക​യും തൊ​ട്ട​ടു​ത്തു​നി​ന്ന് ച​ന്ദ്ര​നാ​ഥി​ന് നേ​രെ മൂ​ന്ന് ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം കൃ​ത്യ​ത്തി​ന് ശേ​ഷം ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സ​മാ​ധാ​നം പാ​ലി​ക്കു​ന്ന​തി​നും സു​വേ​ന്ദു അ​ധി​കാ​രി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ദാ​രു​ണ​മാ​യ കൊ​ല​പാ​ത​കം ന​ട​ന്നി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണോ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ബി​ജെ​പി നേ​തൃ​ത്വം കൊ​ല​പാ​ത​ക​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up