തലയോലപ്പറമ്പ്: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. സെന്റ് ജോർജ്ചർച്ച് പാരീഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അനിത സുഭാഷ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. ഷാനോ, തലയോലപ്പറമ്പ് പഞ്ചായത്തംഗങ്ങൾ, ഐസിഡിഎസ് സൂപ്പർവൈസർ, സിഡിഎസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.