ബംഗളൂരു: പെട്രോളിൽ അനുവദനീയ അളവിൽ എഥനോള്ഡ് കലർത്തുന്നുവെന്ന പരാതിയിൽ കർണാടകയിലെ 67 കേന്ദ്രങ്ങളിൽ പെട്രോൾ സാംപിൾ പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആയിരക്കണക്കിനു വാഹനങ്ങൾക്ക് എൻജിനുകൾക്ക് തകരാർ ഉണ്ടായതായും മൈലേജ് കുറയുന്നതായും പരാതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എഥനോൾ വിഷയത്തിലെ ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു. പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ പരിധി 31 ശതമാനം വരെെത്തിയെന്ന കർണാടക സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാരും എണ്ണക്കന്പനികളും നിഷേധിച്ചിരുന്നു.