അഡോബും ഗൂഗിളും തങ്ങളുടെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. അഡോബ് മാക്സ് 2026 വേദിയിലാണ് ഇരു കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഫോട്ടോ എഡിറ്റിംഗിനും പിഡിഎഫ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുമായി വിവിധ ആപ്പുകൾ മാറിമാറി ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇനി മുതൽ ഗൂഗിൾ ഡ്രൈവിലോ ജിമെയിലിലോ പിഡിഎഫ് ഫയലുകൾ തുറക്കുമ്പോൾ 'Edit with' ഓപ്ഷനോടുകൂടി അഡോബ് അക്രോബാറ്റ് ലഭ്യമാകും. ഫയലുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ബ്രൗസറിൽ വെച്ച് റിസ്യൂമുകളും റിപ്പോർട്ടുകളും എഡിറ്റ് ചെയ്യാൻ ഇത് സഹായിക്കും.
പിഡിഎഫ് ഫയലുകളോട് സംവദിക്കാനും, പ്രധാന വിവരങ്ങൾ വേഗത്തിൽ കണ്ടെത്താനും, പ്രസന്റേഷനുകളും ന്റേഷനുകളും റിപ്പോർട്ടുകളും എളുപ്പത്തിൽ തയ്യാറാക്കാനും ഗൂഗിളിന്റെ ജെമിനി എഐ സഹായിക്കും.
ഗൂഗിൾ സെർച്ചിലെ എഐ മോഡ്, ജെമിനി എന്റർപ്രൈസ് എന്നിവയിൽ അഡോബിന്റെ ക്രിയേറ്റീവ് ടൂളുകൾ ഉൾപ്പെടുത്തും. ബിസിനസ് ഉപയോക്താക്കൾക്കായി 'CX Enterprise Coworker' എന്ന പുതിയ എഐ ഏജന്റ് വഴി മാർക്കറ്റിംഗ് ക്യാമ്പെയ്നുകൾ കൈകാര്യം ചെയ്യാനും ഗ്രാഫിക്സ് ഡിസൈൻ ചെയ്യാനും സാധിക്കും.
അഡോബിന്റെ ഫോട്ടോഷോപ്പ്, പ്രീമിയർ, അഡോബ് എക്സ്പ്രസ്, ഫയർപ്ലൈ എന്നീ ആപ്പുകളിൽ ഗൂഗിളിന്റെ ജെമിനി ഒമ്നി, വെവോ, നാനോ ബനാന മോഡലുകൾ ഉൾപ്പെടുത്തും. ഇവ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും.
ഫോട്ടോഷോപ്പിൽ പ്രോംപ്റ്റ് നൽകി കാത്തിരിക്കുന്നതിന് പകരം മാറ്റങ്ങൾ തൽക്ഷണം കാണാൻ സഹായിക്കുന്ന ഒരു കസ്റ്റമൈസ്ഡ് ഇമേജ് മോഡലിന്റെ പണിപ്പുരയിലാണ് അഡോബും ഗൂഗിൾ ഡീപ്മൈൻഡും ഇപ്പോൾ. എങ്കിലും ഇതിന്റെ ഔദ്യോഗിക റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.